കോഴിക്കോട്: ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം. സ്‌കൂള്‍ വാഹനത്തിന്‍റെ ഡ്രൈവർക്ക് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് കണ്ണി പറമ്പിൽ ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം.
ചാത്തമംഗലം നെച്ചൂളി തിരുവച്ചാലിൽ ബാബു (60) ആണ് ആക്രമണത്തിന് ഇരയായത്. വാഹനത്തില്‍ നിന്ന് കുട്ടികളെ ഇറക്കുമ്പോള്‍ നായ ഓടി വന്ന് കടിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ബാബു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.