കോഴിക്കോട്:ഗവ. മെഡിക്കല്‍ കോളജിലെ തെരുവുനായയുടെ ആക്രമണത്തിൽ പ്രതിഷേധം ശക്തം. വിഷയത്തിൽ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജിലെ വിദ്യാർഥികളും അധ്യാപകരും പ്രതിഷേധം നടത്തി. ഇൻഡിപെൻഡൻസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ തെരുവുനായ ആക്രമണം; പ്രതിഷേധം ശക്തം - ഇൻഡിപെൻഡൻസ് സംഘടന
കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരാഴ്‌ചയ്ക്കിടെ നാല് ഡോക്‌ടർമാർക്കാണ് നായകളുടെ ആക്രമണം നേരിടേണ്ടി വന്നത്.
![കോഴിക്കോട് മെഡിക്കല്‍ കോളജിലെ തെരുവുനായ ആക്രമണം; പ്രതിഷേധം ശക്തം stray dog attack in gov medical college kozhikode dog attack in kozhikode stray dog attack തെരുവുനായ ആക്രമണം ഗവ മെഡിക്കല്‍ കോളജിലെ തെരുവുനായ ആക്രമണം തെരുവുനായ ആക്രമണത്തിൽ പ്രതിഷേധം കോഴിക്കോട് ഗവ മെഡിക്കൽ കോളജിൽ തെരുവ്നായ ആക്രമണം തെരുവുനായ ആക്രമണം കോഴിക്കോട് തെരുവുനായയുടെ ആക്രമണത്തിൽ പ്രതിഷേധം ഇൻഡിപെൻഡൻസ് സംഘടന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16962823-thumbnail-3x2-klj.jpg)
കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരാഴ്‌ചയ്ക്കിടെ നാല് ഡോക്‌ടർമാർക്കാണ് നായകളുടെ ആക്രമണം നേരിടേണ്ടി വന്നത്. കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വി ബിന്ദുവിനാണ് ഏറ്റവും ഒടുവിലായി നായയുടെ കടിയേറ്റത്. ഡോക്‌ടറുടെ ഇടത് കാല്‍മുട്ടിന് സമീപം മുറിവേറ്റു. തുടർച്ചയായി നായ്ക്കളുടെ ആക്രമണം നേരിടേണ്ടി വരുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി മെഡിക്കൽ വിദ്യാർഥികൾ രംഗത്തെത്തിയത്.
ഇൻഡിപെൻഡൻസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ അധ്യാപകരും പങ്കെടുത്തു. അംജദ്, സഹൽ, ജുമനിയ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.