കോഴിക്കോട്:കോടഞ്ചേരിയില്‍ വൈക്കോലുമായി വന്ന ലോറിക്ക് തീപിടിച്ചു. അടിവാരം ഭാഗത്തുനിന്ന് വൈക്കോലുമായി വന്ന ലോറിക്കാണ് കോടഞ്ചേരി അങ്ങാടിക്ക് സമീപത്ത് വച്ച് തീപിടിച്ചത്. ഇലക്ട്രിക് ലൈനില്‍ തട്ടിയതാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. ലോറി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ഗ്രൗണ്ടിലേക്ക് മാറ്റി. ജെസിബി ഉപയോഗിച്ച് ലോറിയില്‍ നിന്ന് വൈക്കോല്‍ നീക്കി. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു; നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ - straw lorry caught fire
ഇലക്ട്രിക് ലൈനില്‍ തട്ടിയതാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.
ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു; നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ