കോഴിക്കോട്: പാലാ നഗരസഭയിലെ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണിയില്‍ നിലവില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. 'പാലായില്‍ തീരുമാനം സിപിഎമ്മിന്‍റേതാണ്. സിപിഎമ്മിന് താൽപര്യമുള്ളയാളെ നിർദേശിക്കാൻ ഞങ്ങൾ ആദ്യമേ പറഞ്ഞതാണ്. സിപിഎമ്മിന് കാര്യങ്ങൾ നിർദേശിക്കാൻ അവകാശമുണ്ട്', സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
'ബിനു പുളിക്കക്കണ്ടത്തിന്‍റെ പരാമര്‍ശം വ്യക്തിപരം, മുന്നണിയെ ബാധിക്കില്ല': സ്റ്റീഫന്‍ ജോര്‍ജ് - LDF
ഇടതു മുന്നണി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുവന്നതെന്നും മുന്നണിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും കേരള കോൺഗ്രസ് എം നേതാവ് സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി
!['ബിനു പുളിക്കക്കണ്ടത്തിന്‍റെ പരാമര്‍ശം വ്യക്തിപരം, മുന്നണിയെ ബാധിക്കില്ല': സ്റ്റീഫന്‍ ജോര്‍ജ് Stephen George about Binu Pulickakandam s letter Stephen George on Pala municipality issues Pala Municipality Binu Pulickakandam Binu Pulickakandam s letter to Jose K Mani Stephen George Kerala Congress M general secretary Stephen George Jose K Mani Pala municipality chairman election സ്റ്റീഫന്‍ ജോര്‍ജ് ബിനു പുളിക്കക്കണ്ടം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ജോസ് കെ മാണി ജോസ് കെ മാണിക്ക് ബിനു പുളിക്കക്കണ്ടത്തിന്‍റെ കത്ത് ബിനു പുളിക്കക്കണ്ടത്തിന്‍റെ കത്ത് കേരള കോണ്‍ഗ്രസ് എം പാലാ നഗരസഭ പാലാ നഗരസഭ വിവാദം സിപിഎം ഇടതു മുന്നണി CPM LDF](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17525167-thumbnail-3x2-tt.jpg)
ഇടതു മുന്നണി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുവന്നതെന്നും മുന്നണിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിനു പുളിക്കക്കണ്ടത്തിന്‍റെ കാര്യത്തില്‍ തീരുമാനം സിപിഎം എടുക്കുമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. നടപടി എടുക്കാനുള്ള ഊര്‍ജം സിപിഎമ്മിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. മുമ്പും ബിനു കത്തെഴുതുകയും അഭിപ്രായ പ്രകടനം നടത്തുകയും ചെയ്‌തിട്ടുണ്ട്. എല്ലാം വ്യക്തിപരമായ പരാമര്‍ശങ്ങളാണ്. ഇതൊന്നും മുന്നണിയെ ബാധിക്കുന്ന പ്രശ്‌നമല്ല. ഒന്നോ രണ്ടോ ആളുകളുടെ അഭിപ്രായത്തിന് പ്രസക്തിയില്ല', സ്റ്റീഫന്‍ ജോര്‍ജ് കോഴിക്കോട് പറഞ്ഞു.