നാദാപുരം പുറമേരിയിൽ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി - പുറമേരിയിൽ സ്റ്റീല്‍ ബോംബുകള്‍
നാദാപുരം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എസ്ഐ എന്‍. പ്രജീഷും സംഘവും നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്
ബോംബുകള്‍
കോഴിക്കോട്:പുറമേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ഒമ്പത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. നാദാപുരം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എസ്ഐ എന്‍. പ്രജീഷും സംഘവും നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച രാത്രി ബോംബുകള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബക്കറ്റില്‍ കുറ്റിക്കാടുകള്‍ക്കുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍.