കോഴിക്കോട്: നാദാപുരം തൂണേരി പഞ്ചായത്തിലെ വെള്ളൂരിൽ പൊലീസ് നടത്തിയ റെയ്ഡിൽ ആറ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. സബ് ഡിവിഷണൽ എഎസ്‌പി അങ്കിത്ത് അശോകന്‍റെ നിർദേശപ്രകാരം രാവിലെ പത്തരയോടെയാണ് വെള്ളൂർ മേഖലയിൽ പൊലീസ് റെയ്ഡ് നടത്തിയത്. ആൾ താമസമില്ലാത്ത പറമ്പിൽ മണ്ണ് നീക്കം ചെയ്ത ശേഷം ബക്കറ്റിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു 6 സ്റ്റീൽ ബോംബുകൾ. മഴ നനയാതിരിക്കാൻ ബോംബുകൾ ഓരോന്നും പ്ലാസ്റ്റിക്ക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു.
നാദാപുരം വെള്ളൂരില്‍ സ്റ്റീല്‍ ബോംബുകൾ കണ്ടെത്തി - വെള്ളൂരില്‍ സ്റ്റീല്‍ ബോംബുകൾ കണ്ടെത്തി
ആൾ താമസമില്ലാത്ത പറമ്പിൽ മണ്ണ് നീക്കം ചെയ്ത ശേഷം ബക്കറ്റിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു 6 സ്റ്റീൽ ബോംബുകൾ. മഴ നനയാതിരിക്കാൻ ബോംബുകൾ ഓരോന്നും പ്ലാസ്റ്റിക്ക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു.
നാദാപുരം വെള്ളൂരില്‍ സ്റ്റീല്‍ ബോംബുകൾ കണ്ടെത്തി
കൺട്രോൾ റൂം സിഐ സുശീർ കുമാർ, ബോംബ് സ്ക്വാഡ് എഎസ്ഐ നാണു തറവട്ടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നാദാപുരം എഎസ്പി അങ്കിത്ത് അശോകനും സ്ഥലത്ത് സന്ദർശനം നടത്തി. കണ്ടെത്തിയ ബോംബുകൾ ചേലക്കാട് ക്വാറിയിൽ ബോംബ് സ്ക്വാഡ് അധികൃതർ നിർവീര്യമാക്കി.