കോഴിക്കോട്: ഇരിങ്ങണ്ണൂരിൽ ലീഗ് പ്രവർത്തകന്‍റെ സ്റ്റേഷനറി കട കത്തിച്ചു. നാദാപുരം യുഡിഎഫ് സ്ഥാനാർഥി അഡ്വ കെ. പ്രവീൺ കുമാറിന്‍റെ മൂരിപ്പാറ സ്കൂളിലെ ബൂത്ത് ഏജന്‍റ് ഇ.കെ. അബൂബക്കറിന്‍റെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിനാണ് തീ വെച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.
ഇരിങ്ങണ്ണൂരിൽ യുഡിഎഫ് ബൂത്ത് ഏജന്‍റിന്‍റെ സ്റ്റേഷനറി കട കത്തിച്ചു - നാദാപുരം
ഇന്ന് പുലർച്ചെ നടന്ന സംഭവത്തിൽ എട്ട് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് ഉടമ പറഞ്ഞു.
ഇരിങ്ങണ്ണൂരിൽ യുഡിഎഫ് ബൂത്ത് ഏജന്‍റിന്‍റെ സ്റ്റേഷനറി കട കത്തിച്ചു
കടയുടെ ഷട്ടറിനിടയിലൂടെ ഇന്ധനം ഒഴിച്ച ശേഷം തീ വെക്കുകയായിരുന്നു. സ്റ്റേഷനറി സാധനങ്ങളും പലവ്യഞ്ജന വസ്തുക്കളും കത്തി നശിച്ചു. എട്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Last Updated : Apr 8, 2021, 12:56 PM IST