കേരളം

kerala

ETV Bharat / state

61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പിനായി പോരാടി കണ്ണൂരും കോഴിക്കോടും - വഴുതക്കാട് കാർമൽ ഗേൾസ് എച്ച്എസ്എസ്‌

721 പോയിന്‍റ് വീതം നേടി കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ആണ് ഒന്നാം സ്ഥാനത്ത്. 710 പോയിന്‍റ് നേടി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. 691 പോയിന്‍റുമായി തൃശൂരാണ് മൂന്നാമത്

State school kalolsavam 2022  State school kalolsavam at Kozhikode  State school kalolsavam third day point status  State school kalolsavam point status  State school kalolsavam  സംസ്ഥാന സ്‌കൂള്‍ കലോത്സവം  മൂന്നാം ദിനവും കണ്ണൂര്‍ മുന്നില്‍  കണ്ണൂര്‍  കോഴിക്കോട്  പാലക്കാട്  തൃശൂര്‍  സംസ്ഥാന സ്‌കൂള്‍ കലോത്സവം പോയിന്‍റ് നില  കണ്ണൂർ സെന്‍റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ്  വഴുതക്കാട് കാർമൽ ഗേൾസ് എച്ച്എസ്എസ്‌  പാലക്കാട് ഗുരുകുലം സ്‌കൂൾ
61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം

By

Published : Jan 6, 2023, 8:28 AM IST

Updated : Jan 6, 2023, 1:40 PM IST

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം 3 ദിവസം പിന്നിടുമ്പോൾ 721 പോയിന്‍റുകള്‍ വീതം നേടി കണ്ണൂര്‍, കോഴിക്കോട് ജില്ലകളാണ് ഒന്നാമത്. 710 പോയിന്‍റുമായി നിലവിലെ ജേതാക്കളായ പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. 691 പോയിന്‍റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്.

682 പോയിന്‍റുള്ള എറണാകുളം നാലാം സ്ഥാനത്താണ്. സ്‌കൂൾ തലത്തിൽ തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് എച്ച്എസ്എസ്‌ ആണ് 122 പോയിന്‍റുമായി ഒന്നാമത്. പാലക്കാട് ഗുരുകുലം സ്‌കൂൾ 119 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്.

103 പോയിന്‍റുള്ള കണ്ണൂർ സെന്‍റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത്. ആകെയുടെ 239 ൽ 184 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 73, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 82, ഹൈസ്‌കൂള്‍ അറബിക് - 19ല്‍ 16, ഹൈസ്‌കൂള്‍ സംസ്‌കൃതം - 19ല്‍ 13 എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങള്‍.

നാലാം ദിനമായ ഇന്ന് 54 മത്സരങ്ങളാണ് നടക്കുന്നത്. ഹൈസ്‌കൂൾ വിഭാഗം സംഘനൃത്തം, നാടകം, ഭരതനാട്യം, നാടോടി നൃത്തം, ചവിട്ടു നാടകം, പരിചമുട്ട് കളി, ഹയർ സെക്കൻഡറി വിഭാഗം തിരുവാതിരക്കളി, തായമ്പക, കേരള നടനം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് വേദിയിലെത്തുന്നത്.

ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി:- സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവത്തിൽ പങ്ക് ചേരുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ വിദ്യാലയങ്ങൾക്കെല്ലാം ഇന്ന് അവധി ആയിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശ പ്രകാരം വിദ്യാഭ്യാസ ഉപഡയറക്ടറാണ് അവധി നൽകിയത്.

Last Updated : Jan 6, 2023, 1:40 PM IST

ABOUT THE AUTHOR

...view details