കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം മലയാള പ്രസംഗ മത്സരത്തിൽ കേട്ടത് വിദ്യാർഥികളുടെ ശക്തമായ വാക്കുകളായിരുന്നു. 'മങ്ങുന്ന മലയാളം മാറുന്ന കേരളം' എന്ന വിഷയത്തിൽ കുട്ടികൾ വാചാലരായി. മലയാളത്തെ തമസ്‌കരിക്കുന്ന സർക്കാരുകളെയും വിസ്‌മരിക്കുന്ന മാതാപിതാക്കളെയും അവർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
മാറേണ്ടത് മലയാളികൾ.. പ്രസംഗ മത്സരത്തിൽ കസറി വിദ്യാർഥികൾ.. കേൾക്കുമോ കേൾക്കേണ്ടവർ
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പ്രസംഗ മത്സരത്തിലെ വിഷയത്തിൽ വികാരഭരിതരായി വിദ്യാർഥികൾ
പ്രസംഗ മത്സരത്തിൽ കസറി വിദ്യാർഥികൾ
ഭാഷയേയും മലയാള നാടിനെയും കുറിച്ച് കുഞ്ഞുണ്ണി മാഷും വള്ളത്തോളുമെല്ലാം മുൻപ് പറഞ്ഞത് പുതുതലമുറയ്‌ക്കും ആപ്‌ത വാക്യങ്ങളായി. പറഞ്ഞവസാനിപ്പിക്കാൻ കഴിയാത്തവരെയും വിഷയത്തിൽ നിന്ന് വഴിമാറിപ്പോയവരെയും ഇടയ്‌ക്ക് കണ്ടു. മത്സരം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് സദസിലെത്തിയ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷും പ്രസംഗത്തിലലിഞ്ഞ് കയ്യടിച്ചു.