കേരളം

kerala

ETV Bharat / state

ആവേശം നിറച്ച് കലാമാമാങ്കം; 458 പോയിന്‍റുമായി കണ്ണൂര്‍ മുന്നില്‍, കോഴിക്കോടിന് 453 പോയിന്‍റ് - കോഴിക്കോട്

സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനം പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 458 പോയിന്‍റാണ് കണ്ണൂര്‍ ഇതുവരെ നേടിയത്. 453 പോയിന്‍റുമായി ആതിഥേയരായ കോഴിക്കോട് രണ്ടാം സ്ഥാനത്തുണ്ട്. 448 പോയിന്‍റുമായി പാലക്കാടാണ് മൂന്നാമത്

State School Kalolsavam point status  State School Kalolsavam second day point status  State School Kalolsavam  State School Kalolsavam Kozhikode  61 st State School Kalolsavam  കണ്ണൂര്‍ മുന്നില്‍  സംസ്ഥാന സ്‌കൂള്‍ കലോത്സവം  കണ്ണൂര്‍ ജില്ല  കോഴിക്കോട്  സംസ്ഥാന സ്‌കൂള്‍ കലോത്സവം പോയിന്‍റ് നില
ആവേശം നിറച്ച് കലാമാമാങ്കം

By

Published : Jan 5, 2023, 6:31 AM IST

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം 2 ദിനം പിന്നിടുമ്പോൾ 458 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത്. 453 പോയിന്‍റുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാമത്. നിലവിലെ ജേതാക്കളായ പാലക്കാട് 448 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്.

439 പോയിന്‍റുള്ള തൃശൂരും 427 പോയിന്‍റുള്ള മലപ്പുറവുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. സ്‌കൂൾ തലത്തിൽ തിരുവനന്തപുരം കാർമൽ ഇ എം എച്ച് എസ് എസ്‌ ആണ് 87 പോയിന്‍റുമായി ഒന്നാമത്. കണ്ണൂർ സെന്‍റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് 73 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്.

ആകെയുടെ 239 ൽ 119 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 49, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 50, ഹൈസ്‌കൂള്‍ അറബിക് - 19ല്‍ 11, ഹൈസ്‌കൂള്‍ സംസ്‌കൃതം - 19ല്‍ 9 എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങള്‍.

മൂന്നാം ദിനമായ ഇന്ന് 55 മത്സരങ്ങൾ വേദി കയറും. തിരുവാതിരക്കളി, കുച്ചുപ്പുടി, അറബനമുട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, തുള്ളൽ തുടങ്ങിയ ഇനങ്ങളാണ് ഇന്ന് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്ങൾ ആരംഭിക്കും.

ABOUT THE AUTHOR

...view details