കോഴിക്കോട്:കൈകളില്‍ മൈലാഞ്ചിയണിഞ്ഞ് മണവാട്ടിമാര്‍ ചുവടുവച്ചപ്പോള്‍ സ്‌കൂള്‍ കലോത്സവത്തിന്‍റെ പ്രധാന വേദിയിലേക്ക് ഒഴുകിയെത്തിയത് ജനസാഗരം. രണ്ടാം ദിവസത്തില്‍ വിക്രം മൈതാനിയില്‍ നടന്ന ഒപ്പന മത്സരം ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു. അതിരണിപ്പാടത്ത് മൈലാഞ്ചിമൊഞ്ചില്‍ കൈമുട്ടി പാടിയ നാരിമാരെ നിറകൈയടികളോടെയാണ് സദസ് സ്വീകരിച്ചത്.
'മൈലാഞ്ചി ചുവപ്പും മൊഞ്ചത്തിമാരും',അതിരാണിപ്പാടത്തെ കൈയിലെടുത്ത് ഒപ്പന മത്സരം - കേരള സ്‌കൂള്‍ കലോത്സവം
കേരള സ്‌കൂള്‍ കലോത്സവത്തിന്‍റെ രണ്ടാം ദിനത്തില്‍ നടന്ന ഒപ്പന മത്സരം കാണാന്‍ ആയിരങ്ങളാണ് പ്രധാന വേദിയായ വിക്രം മൈതാനിയിലേക്ക് ഒഴുകിയെത്തിയത്.

OPPANA
കേരള സ്‌കൂള്‍ കലോത്സവം ഒപ്പന മത്സരം
ഇന്നലെ ഉച്ചയോടെയായായിരുന്നു ഒപ്പന മത്സരം ആരംഭിച്ചത്. തുടര്‍ന്ന് വൈകുന്നേരത്തോടെ മന്ത്രിമാരായ വി.ശിവന്‍കുട്ടിയും, പി.എ മുഹമ്മദ് റിയാസും ഒപ്പന മത്സരം കണ്ട് ആസ്വാദിക്കാനായി വിക്രം മൈതാനിയില്‍ എത്തിയിരുന്നു. ജനക്കൂട്ടത്തിനൊപ്പം സെല്‍ഫിയെടുക്കാനും കുശലം പറയാനും സമയം കണ്ടെത്തിയ ഇരുവരും കലോത്സവ നഗരിയിലെ പ്രധാന സ്റ്റാളുകളും സന്ദര്‍ശിച്ചാണ് മടങ്ങിയത്.
Last Updated : Jan 5, 2023, 8:52 AM IST