കോഴിക്കോട്:സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പതാക ഉയർന്നു. കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്‌ടർ ജീവൻ ബാബു ഐഎഎസ് പതാക ഉയർത്തി. ഇ കെ വിജയൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇനി കളറാകും; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പതാക ഉയർന്നു - സംസ്ഥാന സ്‌കൂൾ കലോത്സവം പതാക ഉയർന്നു
പ്രധാന വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ പൊതു വിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബു പതാക ഉയർത്തിയതോടെ വേദികൾ മൊഞ്ചായി.
സംസ്ഥാന സ്‌കൂൾ കലോത്സവം
24 വേദികളിലായി 239 ഇനങ്ങളിൽ 14,000 കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. 2 വർഷത്തെ കൊവിഡ് ഇടവേളക്ക് ശേഷം വേദികൾ സമ്പന്നമാകുമ്പോൾ പുതിയ താരോദയങ്ങളും പിറവിയെടുക്കും.
കളർഫുൾ ഇനമായ സംഘനൃത്തം, മാർഗം കളി, വട്ടപ്പാട്ട്, കോൽക്കളി, ദഫ്‌മുട്ട് തുടങ്ങി 50 ലേറെ വിഭാഗങ്ങളിൽ ഇന്ന് മത്സരം നടക്കും.