കേരളം

kerala

ETV Bharat / state

കലാ മാമാങ്കത്തിന് ഉത്സവപ്രതീതി; വേദികളിലേക്ക് ഒഴുകിയെത്തിയത് ജനസാഗരം - state school youth festival programmes

കൊവിഡ് സൃഷ്‌ടിച്ച രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് കലാ മാമാങ്കത്തിന് തിരിതെളിഞ്ഞതോടെ മത്സരം കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. 61-ാമത് കേരള സ്‌കൂൾ കലോത്സവത്തിലെ മത്സരങ്ങൾ നടക്കുന്ന 24 വേദികളിലേക്കും രാവിലെ മുതൽ കലാസ്വാദകരുടെ ഒഴുക്കായിരുന്നു

state school kalolsavam crowd kozhikode  state school kalolsavam  kerala school youth festival  kozhikode youth festival  kozhikode kalolsavam  ഉത്സവപ്രതീതി  കലാ മാമാങ്കം  കോഴിക്കോട് കലോത്സവം  സ്‌കൂൾ കലോത്സവം  കേരള സ്‌കൂൾ കലോത്സവം  കോഴിക്കോട് കലോത്സവം കാണികൾ  കേരള സ്‌കൂൾ കലോത്സവം കോഴിക്കോട്  കേരള സ്‌കൂൾ കലോത്സവം രണ്ടാം ദിനം  കേരള സ്‌കൂൾ കലോത്സവം ഇന്നത്തെ മത്സരങ്ങൾ  കേരള സ്‌കൂൾ കലോത്സവം പോയിന്‍റ് നില  വെസ്റ്റ്ഹിൽ വിക്രം മൈതാനി  ഹൈസ്‌കൂൾ വിഭാഗം ഒപ്പന മത്സരം  ഒപ്പന മത്സരം  westhill vikram ground  state school youth festival programmes  കലോത്സവം
കലോത്സവം

By

Published : Jan 5, 2023, 7:23 AM IST

കലോത്സവ വേദികളിലെ ജനത്തിരക്ക്

കോഴിക്കോട്:61-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞതോടെ വേദികളിലേക്ക് ഒഴുകിയെത്തിയത് ജനസാഗരം. കൊവിഡ് സൃഷ്‌ടിച്ച രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കലാ മാമാങ്കത്തിന് തിരിതെളിഞ്ഞതോടെ ഉത്സവപ്രതീതിയിലാണ് കോഴിക്കോട്. മത്സരങ്ങൾ നടക്കുന്ന 24 വേദികളിലേക്കും രാവിലെ മുതൽ കലാസ്വാദകരുടെ ഒഴുക്കാണ്.

വേദിക്കും പുറത്തും ജനം തടിച്ചുകൂടിയ സ്ഥിതിയാണ് കാണാൻ സാധിച്ചത്. അതിഥി സൽക്കാരമൊരുക്കി കച്ചവടക്കാരും അണിനിരന്നതോടെ കാര്യങ്ങള്‍ പൊടിപൂരം. മത്സരാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് പുറമേ കോഴിക്കോടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും മറ്റു ജില്ലകളിലുള്ളവരും എത്തിയതോടെ കലോത്സവം കൊട്ടിക്കേറുകയാണ്. രാവിലെ മുതൽ വേദികൾ ജനനിബിഡമായിരുന്നു.

പ്രവൃത്തി ദിവസമായിട്ടും ചെറിയ കുട്ടികളടക്കം നിരവധി പേരാണ് കലോത്സവ നഗരിയിലെത്തിയത്. ഹയർസെക്കൻഡറി വിഭാഗം നാടോടി നൃത്തത്തോടെയാണ് പ്രധാന വേദിയായ വിക്രം മൈതാനിയിൽ മത്സരങ്ങൾ ആരംഭിച്ചത്. ശേഷം മലബാറിന്‍റെ മാപ്പിള കലാരൂപമായ ഒപ്പനയും വേദിയിൽ അരങ്ങേറി.

ഹൈസ്‌കൂൾ വിഭാഗം ഒപ്പന മത്സരം ആരംഭിച്ചതോടെ വിക്രം മൈതാനിയിലേക്ക് ജനസാഗരമായിരുന്നു. സീറ്റുകൾ നിറഞ്ഞതോടെ വേദിയുടെ വശങ്ങളിൽ കലാസ്വാദകർ സ്ഥാനം പിടിച്ചു. ദഫ് മുട്ട്, കോൽക്കളി ഉൾപ്പെടെയുള്ളവ നടന്ന വേദികളിലും സ്ഥിതി സമാനമായിരുന്നു. വേദി രണ്ടിൽ നടന്ന ഹയർസെക്കൻഡറി വിഭാഗം നാടക മത്സരം കാണാനും നിരവധി പേർ എത്തി.

കലോത്സവ വേദികളിൽ സുരക്ഷയൊരുക്കാൻ പൊലീസും ഇന്ത്യൻ റിസർവ് ബറ്റാലിയനും രംഗത്തുണ്ട്. ഇനി വരുന്ന മൂന്ന് നാളുകള്‍ കൂടി കോഴിക്കോട്ടെ കലോത്സവ നഗരിയിലേക്ക് ജനം ഒഴുകിയെത്തും.

Also read:ആവേശം നിറച്ച് കലാമാമാങ്കം; 458 പോയിന്‍റുമായി കണ്ണൂര്‍ മുന്നില്‍, കോഴിക്കോടിന് 453 പോയിന്‍റ്

ABOUT THE AUTHOR

...view details