കോഴിക്കോട് :സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ഭാഗമായി മലബാർ ക്രിസ്ത്യൻ കോളജിൽ കലവറ നിറയ്ക്കൽ. മന്ത്രി മുഹമ്മദ് റിയാസ് വിവിധ സബ് ജില്ലയിൽ നിന്നുവന്ന വിഭവങ്ങൾ ഏറ്റുവാങ്ങി. ഏഴുദിവസങ്ങളിലായി വിഭവ സമൃദ്ധമായ ഭക്ഷണമാണ് വിദ്യാർഥികൾക്കായി നൽകുന്നത്.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജാണ് ഇത്തവണത്തെ കലവറ. ഒരേ സമയം രണ്ടായിരം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന പന്തല്‍ കോളജ് ഗ്രാണ്ടില്‍ സജ്ജമാക്കും. ഭക്ഷണ വിഭവങ്ങളിൽ ചേന പായസമാണ് ഇത്തവണത്തെ പ്രധാന ഇനം.
ഇഡ്ഡലി, സാമ്പാര്‍, പുട്ട്, കടലക്കറി, അപ്പം, വെജിറ്റബിള്‍ സ്റ്റ്യൂ, ഉപ്പുമാവ്, ചെറുപയര്‍, സ്റ്റ്യൂ എന്നീ വിഭവങ്ങളാണ് ബ്രേക്‌ഫാസ്റ്റായി നല്‍കുക. ഉച്ചയൂണിന് ചോറ്, സാമ്പാര്‍, തോരന്‍, മസാലക്കറി, കിച്ചടി, പച്ചടി, മോര്, രസം, അച്ചാര്‍, പായസം തുടങ്ങിയവയുമുണ്ടാകും.