കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമുകൾക്ക് ഒരു കിലോമീറ്റർ പരിധിയിലുള്ള കോഴികളടക്കമുള്ള വളർത്തുപക്ഷികളെ കൊന്നുതുടങ്ങി. പ്രത്യേക പരിശീലനം നേടിയ വിവിധ വകുപ്പുകളിലെ ഇരുനൂറിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനം. രോഗം പടരാതിരിക്കാനുള്ള മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി.
പക്ഷിപ്പനി; കോഴികളടക്കമുള്ള വളർത്തുപക്ഷികളെ കൊന്നുതുടങ്ങി - bird flue kozhikode
രോഗബാധിത പ്രദേശത്തിന്‍റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴിയുടേയും കോഴി ഉൽപന്നങ്ങളുടേയും വിൽപന താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.
കോഴിക്കോട് കൊടിയത്തൂര്‍, ചാത്തമംഗലം പഞ്ചായത്തുകള്‍ കോഴിക്കോട് കോര്‍പറേഷനിലെ വേങ്ങേരി എന്നിവിടങ്ങളിലാണ് പക്ഷി പനി സ്ഥിരീകരിച്ചത്. 12,000ലധികം പക്ഷികളെ കൊല്ലേണ്ടിവരുമെന്നാണ് മൃഗസംരക്ഷണവകുപ്പിന്‍റെ കണക്ക്. ഇതിനായി അഞ്ച് പേരെടങ്ങുന്ന 35 സംഘങ്ങള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. രോഗം മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആവശ്യമെങ്കില്‍ പ്രതിരോധമരുന്നുകള്‍ നല്‍കും. ജാഗ്രതാ നിർദേശം എന്ന നിലക്ക് രോഗബാധിത പ്രദേശത്തെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴിയുടേയും കോഴി ഉൽപന്നങ്ങളുടേയും വിൽപന താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.