കോഴിക്കോട്: ജില്ലയിൽ എസ്.എസ്.എല്‍.സി പരീക്ഷ 197 കേന്ദ്രങ്ങളിലായി എഴുതിയത് നാല്‍പ്പത്തി നാലായിരത്തോളം വിദ്യാര്‍ഥികള്‍. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പരീക്ഷ നടത്തിയതെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.പി. മിനി പറഞ്ഞു.
ജില്ലയിൽ എസ്.എസ്.എല്‍.സി പരീക്ഷക്കെത്തിയത് നാല്‍പ്പത്തി നാലായിരത്തോളം പേര്‍ - kozhikod news
197 കേന്ദ്രങ്ങളിലായി 44,460 വിദ്യാര്‍ഥികളാണ് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്.
ജില്ലയിൽ എസ്.എസ്.എല്‍.സി പരീക്ഷകൾക്ക് തുടക്കമായി
28 കേന്ദ്രങ്ങളിലായി 5,111 വി.എച്ച്.എസ്.ഇ വിദ്യാര്‍ഥികളും ഇന്ന് പരീക്ഷയെഴുതി. പ്ലസ്ടു പരീക്ഷകള്‍ നാളെ പുനരാരംഭിക്കും. 45,847 പ്ലസ് വണ്‍ വിദ്യാര്‍ഥികളും 46,545 പ്ലസ്ടു വിദ്യാര്‍ഥികളുമാണുള്ളത്. 179 കേന്ദ്രങ്ങളിലാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുക. മാസ്‌ക്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയാണ് വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുക.