കേരളം

kerala

ETV Bharat / state

തോമസ് ഐസക്കിന്‍റെ വാദങ്ങളെ പുച്ഛത്തോടെ തളളുന്നു; പി എസ് ശ്രീധരൻപിളള - പി.എസ്‌. ശ്രീധരൻപിള്ള

രാഷ്ട്രീയം നോക്കിയല്ല താൻ പൊതുപ്രവർത്തനം നടത്തുന്നതെന്ന് പി എസ് ശ്രീധരൻപിള്ള

പിഎസ് ശ്രീധരൻപിളള

By

Published : May 6, 2019, 5:15 PM IST

Updated : May 6, 2019, 6:20 PM IST

കോഴിക്കോട്: ദേശീയപാത വികസനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ചു എന്ന മന്ത്രി ടിഎം തോമസ് ഐസക്കിന്‍റെ വാദം തള്ളി ബിജെപി സംസ്ഥാനധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. പ്രദേശത്തെ ജനങ്ങൾ തനിക്കു സമർപ്പിച്ച നിവേദനം കവറിങ് ലെറ്ററോടുകൂടി താൻ കേന്ദ്രത്തിന് അയച്ചതാണ്. അതിൽ തന്നെ നിയമപരമായി സാധ്യമായത് ചെയ്യണമെന്നാണ് താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതെന്നും ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഷ്ട്രീയം നോക്കിയല്ല താൻ പൊതുപ്രവർത്തനം നടത്തുന്നത്. ജനങ്ങളോട് ചേർന്ന് ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത് .സിപിഎം തനിക്കെതിരെ ഓരോ ദിവസവും പുതിയ ആരോപണവുമായാണ് രംഗത്തെത്തുന്നത്. സിപിഎം തകർച്ചയുടെ വക്കിലെത്തിയതിനാലാണ് ഇത്തരം നടപടിയെന്നും ഇതെല്ലാം പുച്ഛത്തോടെ തള്ളുകയാണെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഈ നിലയിലേക്ക് എത്തിച്ചതെന്നും ശ്രീധരൻപിള്ള കുറ്റപ്പെടുത്തി.

പി എസ് ശ്രീധരൻപിളളയുടെ വാർത്താസമ്മേളനം
Last Updated : May 6, 2019, 6:20 PM IST

ABOUT THE AUTHOR

...view details