കേരളം

kerala

ETV Bharat / state

വാനോളം അഭിമാനം.. ശ്രീധന്യ ഇനി അസിസ്റ്റന്‍റ് കലക്‌ടർ

മെയ് 17 ശേഷം ലോക്ക് ഡൗൺ പൂർത്തിയായാണ് ശ്രീധന്യ സ്ഥാനമേൽക്കുക

ശ്രീധന്യ അസിസ്റ്റന്‍റ് കലക്‌ടർ  ശ്രീധന്യ സുരേഷ്  sreedhanya suresh latest news  sreedhanya suresh assistant collector  മുസോറി
ശ്രീധന്യ

By

Published : May 6, 2020, 9:41 PM IST

കോഴിക്കോട്: വയനാട്ടുക്കാരി ശ്രീധന്യ ഇനി കോഴിക്കോടിന്‍റെ അസിസ്റ്റന്‍റ് കലക്‌ടർ.. വയനാട് പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി കോളനിയിലെ സുരേഷിന്‍റെയും കമലയുടെയും മകളായ ശ്രീധന്യ ഇപ്പോൾ എസ്. സാംബശിവ റാവു കലക്‌ടറുടെ അസിസ്റ്റന്‍റ് കലക്‌ടറായാണ് ചുമതലയേൽക്കുന്നത്.

ശ്രീധന്യ ഇനി അസിസ്റ്റന്‍റ് കലക്‌ടർ

2016 കാലത്ത് മാനന്തവാടിയിൽ സബ് കലക്‌ടർക്ക് ലഭിച്ച സ്വീകരണവും ആദരവും കണ്ടു നിന്ന ട്രൈബൽ വകുപ്പിലെ ജീവനക്കാരിയുണ്ടായിരുന്നു. കൽപ്പറ്റയിൽ ആദിവാസി വിഭാഗത്തിന് വേണ്ടി "എൻ ഊര് " പദ്ധതിയുടെ അവലോകനത്തിന് അധ്യക്ഷനായി എത്തിയതായിരുന്നു സബ് കലക്‌ടർ. പരിപാടിയുടെ കോ-ഓർഡിനേറ്ററായിരുന്ന പെൺകുട്ടിയുടെ മനസ്സിൽ ചടങ്ങ് കണ്ട് ഐഎഎസ് മോഹമുദിച്ചു. പിന്നീട് നാല് വർഷത്തിനിപ്പുറം അതേ കലക്‌ടറുടെ അസിസ്റ്റന്‍റ് കലക്‌ടറായി ശ്രീധന്യ സുരേഷ് മാറിയത് മറ്റൊരു യാദൃശ്ചികമായി. 2019ലെ സിവിൽ സർവീസ് ബാച്ചുകാരിയായ ശ്രീധന്യ 410ആം റാങ്കാണ് നേടിയത്.

മുസോറിയിൽ പരിശീലനത്തന് ശേഷം പരീക്ഷയിലാണിപ്പോൾ. ഗോത്ര വർഗമായ കുറിച്യ സമുദായത്തിൽ നിന്നുള്ള ആദ്യ ഐഎഎസുകാരിയാണ് ശ്രീധന്യ. മെയ് 17 ശേഷം ലോക്ക് ഡൗൺ പൂർത്തിയായാണ് ശ്രീധന്യ സ്ഥാനമേൽക്കുന്നത്. കോഴിക്കോട് ദേവഗിരി കോളജിൽ നിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി തിരുവനന്തപുരം ഫോർച്യൂൺ സിവിൽ സർവീസ് അക്കാദമിയിൽ സ്‌കോളർഷിപ്പോടെയായിരുന്നു ശ്രീധന്യ പരിശീലനം പൂർത്തിയാക്കിയത്. മലയാളമായിരുന്നു ഐച്ഛിക വിഷയം.

തൊഴിലുറപ്പ് ജോലിക്ക് പോയി 100 രൂപ കിട്ടിയാൽ 90 രൂപയും തന്‍റെ പഠനത്തിന് മാറ്റിവച്ച രക്ഷിതാക്കളാണ് തന്‍റെ നട്ടെല്ലെന്ന് ശ്രീധന്യ തന്നെ പറഞ്ഞിട്ടുണ്ട്. ചോർച്ചയുണ്ടായിരുന്ന വീട്ടിൽ പുസ്തകങ്ങൾ ചാക്കിൽ കെട്ടിവച്ചാണ് ശ്രീധന്യ സിവിൽ സർവ്വീസ് എന്ന സ്വപ്‌നത്തിനൊപ്പം സഞ്ചരിച്ചത്. മകളുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ മുണ്ട് മുറുക്കിയുടുത്ത് ജീവിത സാഹചര്യങ്ങളോട് പടവെട്ടിയ അച്ഛനമ്മമാരുടെ യശസ് ഉയർത്തിയ ശ്രീധന്യ നാടിനും അഭിമാനമാണ്.

ABOUT THE AUTHOR

...view details