കോഴിക്കോട്: കേന്ദ്ര അന്വേഷണ ഏജൻസികൾ അനൗദ്യോഗികമായി സ്‌പീക്കറുടെ മൊഴിയെടുക്കും എന്ന വാർത്ത തെറ്റാണെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ. ഒരു അന്വേഷണ ഏജൻസിയും ഇതു വരെ ബന്ധപ്പെട്ടിട്ടില്ലെന്നും ഇത്തരം വാർത്തകൾ വിഢിത്തരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണ ഏജൻസികള്‍ മൊഴിയെടുക്കും എന്ന വാർത്ത നിഷേധിച്ച് പി. ശ്രീരാമകൃഷ്‌ണൻ - അന്വേഷണ ഏജൻസികൾ
വാർത്താ ദാരിദ്രം കൊണ്ടാണ് ഇത്തരം വാർത്തകൾ ഉണ്ടാകുന്നതെന്നും മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.
അന്വേഷണ ഏജൻസികൾ സ്‌പീക്കറുടെ മൊഴിയെടുക്കും എന്ന വാർത്ത നിഷേധിച്ച് പി. ശ്രീരാമ കൃഷ്‌ണൻ
വാർത്താ ദാരിദ്രം കൊണ്ടാണ് ഇത്തരം വാർത്തകൾ ഉണ്ടാകുന്നതെന്നും മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ തെറ്റുകാരൻ അല്ല എന്ന ബോധ്യമുണ്ട് അതുകൊണ്ട് പൊതുരംഗത്ത് നിന്ന് മാറി നിൽക്കുന്നില്ലെന്നും സ്‌പീക്കർ പറഞ്ഞു.
Last Updated : Jan 30, 2021, 12:43 PM IST