കോഴിക്കോട് :കൂടത്തായി കൊലപാത കേസില്‍ അറസ്റ്റിലാകുമെന്ന് ജോളിക്ക് അറിയാമായിരുന്നുവെന്ന് വടകര റൂറല്‍ എസ്‌പി കെ.ജി സൈമണ്‍. കസ്റ്റഡിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് ജോളി അഭിഭാഷകരെ കണ്ട് നിയമോപദേശം തേടിയിരുന്നു. ഇക്കാര്യം പൊലീസും അറിഞ്ഞിരുന്നു.
അറസ്റ്റ് ജോളി പ്രതീക്ഷിച്ചിരുന്നു; അഭിഭാഷകരെ കണ്ടത് അറിഞ്ഞിരുന്നുവെന്ന് എസ്‌പി കെജി സൈമണ്‍
കക്ഷികളെ സഹായിക്കുന്ന കാര്യത്തിൽ അഭിഭാഷകർ കുറച്ചു കൂടി പ്രൊഫഷണലിസം കാണിക്കണമെന്നും എസ്‌പി കെ.ജി സൈമണ്‍.
കേസില്‍ ജോളിയുടെ ഇടപെടലും അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും എസ് പി പറഞ്ഞു. പ്രാഗത്ഭ്യമുള്ള സംഘമാണ് കൂടത്തായി കേസ് അന്വേഷിക്കുന്നത്. ജോളി കൊലപാതകം ചെയ്തുവെന്നത് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാൻ അപേക്ഷ നൽകും. കൂടുതലൊന്നും ഇപ്പോൾ പറയാൻ കഴിയില്ലെന്നും എസ് പി പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്.