കോഴിക്കോട് :നാഷണല്‍ ഹെറാള്‍ഡ് കേസില്‍സോണിയ ഗാന്ധിയെ ഇ.ഡി നിരന്തരം ചോദ്യം ചെയ്യുന്നതിനെതിരെ ജില്ലയില്‍ പ്രതിഷേധം. യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് ആർ ഷഹീന്‍റെ നേതൃത്വത്തില്‍, മംഗലാപുരത്ത് നിന്നുള്ള ചെന്നൈ എഗ്‌മോര്‍ എക്‌സ്‌പ്രസാണ് തടഞ്ഞത്.
സോണിയയെ ഇ.ഡി വിളിപ്പിച്ചതില്‍ പ്രതിഷേധം ; കോഴിക്കോട്ട് ട്രെയിൻ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് - സോണിയക്കെതിരായ ഇഡി ചോദ്യം ചെയ്യല്‍
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സാഹചര്യത്തിലാണ് കോഴിക്കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്
സോണിയക്കെതിരായ ഇ.ഡി ചോദ്യം ചെയ്യല്‍: കോഴിക്കോട് ട്രെയിൻ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
READ MORE |നാഷണല്‍ ഹെറാള്‍ഡ് കേസ്: രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഹാജരായി
പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തുനീക്കി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ നേതാവ് വിദ്യ ബാലകൃഷ്‌ണന്‍, പി.പി റമീസ്, മുരളി അമ്പലക്കോത്ത് എന്നിവർ നേതൃത്വം നൽകി.