കോഴിക്കോട്: മലബാറിലെ ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരമായി. നാളെ മുതൽ മലബാറിലെ ക്ഷീര സംഘങ്ങളിൽ നിന്ന് മുഴുവൻ പാലും മിൽമ സംഭരിക്കും. മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ മുഖ്യമന്ത്രിയുമായും ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.
മലബാറിലെ ക്ഷീര കർഷകർക്ക് ആശ്വാസം: മുഴുവൻ പാലും മിൽമ സംഭരിക്കും - ക്ഷീര കർഷകരുടെ പ്രതിസന്ധി
മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ മുഖ്യമന്ത്രിയുമായും ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.
ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം: മുഴുവൻ പാലും മിൽമ സംഭരിക്കും
Read more: മില്‍മ സംഭരണം നിർത്തി; പാലിൽ കുളിച്ച് കർഷകരുടെ പ്രതിഷേധം
മലബാർ മേഖലയിൽ മിൽമ 40 ശതമാനം പാൽ സംഭരണം കുറച്ചിരുന്നു. ക്ഷീര സംഘങ്ങളില്‍ നിന്ന് വൈകുന്നേരത്തെ പാലും സംഭരിച്ചിരുന്നില്ല. ലോക്ക്ഡൗണില്‍ പാല്‍ വിപണനം കുറഞ്ഞ സാഹചര്യത്തിലാണ് പാല്‍ സംഭരണം കുറച്ചത് എന്നായിരുന്നു വിശദീകരണം.