കോഴിക്കോട്: വിഷുദിനത്തിൽ മണ്ണ് തിന്ന് പ്രതിഷേധവുമായി മെഡിക്കൽ കോളജിൽ നിന്നും പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികൾ. വിശപ്പടക്കാൻ മണ്ണും തിന്നും എന്ന മുദ്രാവാക്യമുയർത്തി കൊണ്ടാണ് തൊഴിലാളികൾ മെഡിക്കൽ കോളജിനു മുന്നിൽ സമരം ചെയ്യുന്നത്. പിരിച്ചുവിട്ട 39 തൊഴിലാളികളാണ് മെഡിക്കൽ കോളജിനു മുന്നിൽ 163 ദിവസം കൊണ്ട് സമരം ചെയ്യുന്നത്. എന്നാൽ അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂലമായ തീരുമാനങ്ങൾ ഒന്നുമുണ്ടാകാത്തതിനാലാണ് വിഷുദിനത്തിൽ മണ്ണ് വാരി തിന്ന് പ്രതിഷേധിച്ചതെന്ന് ഇവർ പറയുന്നു.
വിഷുദിനത്തിൽ മണ്ണ് തിന്ന് ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം - ശുചീകരണ തൊഴിലാളികൾ
പിരിച്ചുവിട്ട 39 തൊഴിലാളികളാണ് മെഡിക്കൽ കോളജിനു മുന്നിൽ 163 ദിവസം കൊണ്ട് സമരം ചെയ്യുന്നത്
വിഷുദിനത്തിൽ ''മണ്ണ് തിന്ന് പ്രതിഷേധം''; മെഡിക്കൽ കോളജിന് മുന്നിൽ സമരവുമായി ശുചീകരണ തൊഴിലാളികൾ
സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ സമരം ഉദ്ഘാനം ചെയ്തു. ഇവരെ ദിവസ വേതനാടിസ്ഥാനത്തിൽ തിരിച്ചെടുക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് തൊഴിലാളികളുടെ തീരുമാനം.