കോഴിക്കോട് : ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനെ സാമൂഹ്യ മാധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ സർക്കാർ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, K Surendran. വലിയ ദുരന്തം നേരിട്ടപ്പോൾ ആഹ്ളാദിക്കുന്നവര്‍ രാജ്യത്തിന്‍റെ ശത്രുക്കളാണെന്ന് അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
K Surendran: 'പിണറായിയുടെ ഭരണത്തിൽ ആർക്കും ദേശവിരുദ്ധത പറയാമെന്ന സ്ഥിതി'; നടപടി എടുക്കണമെന്ന് ബിജെപി ALSO READ:ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യത്തിന്‍റെ യാത്രാമൊഴി
ഹൈക്കോടതിയിലെ കേരള സർക്കാരിന്‍റെ അഭിഭാഷക നീചമായ രീതിയിൽ സേനാ മേധാവിയെ അപമാനിച്ചിട്ടും ഇടതുസർക്കാർ ഒരു നടപടിയുമെടുത്തില്ല. സർക്കാരിനും അഭിഭാഷകയുടെ നിലപാട് തന്നെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇവരെ സർക്കാർ പ്ലീഡർ തസ്‌തികയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
കേരളത്തിൽ പിണറായിയുടെ ഭരണത്തിൽ ആർക്കും പരസ്യമായി ദേശ വിരുദ്ധത പറയാമെന്ന സ്ഥിതിയാണുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.