കേരളം

kerala

ETV Bharat / state

Video | ട്രെയിനിൽ അപ്രതീക്ഷിത 'അതിഥി', ഞെട്ടി യാത്രക്കാര്‍, പരിശോധനയില്‍ പിടികൊടുക്കാതെ മുങ്ങി ; വൈകിയത് രണ്ട് മണിക്കൂർ

അപ്രതീക്ഷിതവും നാടകീയവുമായ സംഭവങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് വൈകിയത് രണ്ട് മണിക്കൂര്‍

ട്രെയിനിൽ യാത്രചെയ്‌ത് പാമ്പ്  തിരുവനന്തപുരം നിസാമുദ്ദീൻ എക്‌സ്‌പ്രസിൽ പാമ്പ്  snake found inside Thiruvananthapuram Nizamuddin Express  snake in train kozhikode  കോഴിക്കോട് ട്രെയിനിനുള്ളിൽ പാമ്പ്  പാമ്പ് വീഡിയോ  snake viral video
ട്രെയിനിൽ യാത്രചെയ്‌ത് പാമ്പ്! തെരഞ്ഞിട്ടും കണ്ടുകിട്ടിയില്ല; 'പാമ്പ് യാത്ര'യിൽ ട്രെയിൻ വൈകിയത് രണ്ട് മണിക്കൂർ

By

Published : Jul 28, 2022, 9:43 AM IST

കോഴിക്കോട് :ട്രെയിനിൽ 'യാത്ര' ചെയ്‌ത് പാമ്പും. തിരുവനന്തപുരം - നിസാമുദ്ദീൻ എക്‌സ്‌പ്രസിലാണ് സംഭവം. എസ്5 ബോഗിയിൽ തിരൂരിൽ വച്ചാണ് രാത്രി ഒമ്പതരയോടെ യാത്രക്കാർ പാമ്പിനെ കണ്ടത്. അപ്രതീക്ഷിത അതിഥിയെ കണ്ട് പരിഭ്രാന്തിയിലായ യാത്രക്കാര്‍ ടി.ടി.ഇയെ വിവരം അറിയിച്ചു.

അടുത്ത സ്റ്റേഷനായ കോഴിക്കോട് എത്തിയാൽ ആർ.പി.എഫ് പരിശോധിക്കുമെന്ന് ടി.ടി.ഇ അറിയിച്ചു. കോഴിക്കോടെത്തി ബോഗിയിലെ യാത്രക്കാരെ പുറത്തിറക്കി പരിശോധിക്കുമ്പോഴേക്കും പാമ്പ് 'യാത്രയായിരുന്നു'.

ട്രെയിനിൽ ഭീതി പടർത്തി പാമ്പ്

കോഴിക്കോടേക്ക് എത്തുന്നതിന് മുമ്പ് തുരത്തുന്നതിനിടെ പാമ്പിന് യാത്രക്കാരുടെ മർദനമേറ്റിരുന്നു. ഇതോടെ രക്ഷപ്പെടാനും ഉൾവലിഞ്ഞ് എവിടെയോ ചുരുണ്ടു കിടക്കാനുമാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

രാത്രി 10.20ന് കോഴിക്കോട് നിന്ന് പുറപ്പടേണ്ടിയിരുന്ന ട്രെയിൻ, പാമ്പിനെ തിരഞ്ഞ് രണ്ട് മണിക്കൂർ വൈകിയാണ് യാത്ര തുടർന്നത്. കിടന്നുറങ്ങാൻ സീറ്റ് ബുക്കുചെയ്‌തവര്‍ക്ക് ഉറക്കവും നഷ്ടമായി.

ABOUT THE AUTHOR

...view details