കേരളം

kerala

ETV Bharat / state

ചെറുകിട വ്യവസായ ഉല്‍പന്ന പ്രദർശന വിപണന മേള ആരംഭിച്ചു - കോഴിക്കോട്

കോർപ്പറേഷൻ സ്റ്റേഡിയം പരിസരത്താണ് പ്രദർശന വിപണന മേള

small scale industrial expo  calicut  ചെറുകിട വ്യവസായ ഉല്‍പന്ന പ്രദർശന വിപണന മേള  കോഴിക്കോട്  കോഴിക്കോട് പ്രാദേശിക വാര്‍ത്തകള്‍
ചെറുകിട വ്യവസായ ഉല്‍പന്ന പ്രദർശന വിപണന മേള ആരംഭിച്ചു

By

Published : Dec 25, 2019, 10:09 AM IST

Updated : Dec 25, 2019, 11:22 AM IST

കോഴിക്കോട്: ചെറുകിട വ്യവസായ ഉല്‍പന്ന പ്രദർശന വിപണന മേള കോർപ്പറേഷൻ സ്റ്റേഡിയം പരിസരത്ത് ആരംഭിച്ചു. വ്യവസായ വാണിജ്യ വകുപ്പിന്‍റെ കീഴിൽ ജില്ലാ വ്യവസായ കേന്ദ്രം ആണ് മേള ഒരുക്കിയത്. സംരംഭകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ പരിചയപ്പെടാനും ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങാനുമാണ് മേള അവസരമൊരുക്കുന്നത്. പത്തുവർഷമായി നടത്തുന്ന മേളയില്‍ ഇത്തവണ രുചിക്കൂട്ട് ആണ് താരം. വിപണന മേളയില്‍ നാടൻ ഭക്ഷണ പൊടികൾക്ക് ആവശ്യക്കാരേറെയുണ്ട്. 75 സ്റ്റാളുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

ചെറുകിട വ്യവസായ ഉല്‍പന്ന പ്രദർശന വിപണന മേള ആരംഭിച്ചു

വസ്ത്രങ്ങൾ, പൂച്ചട്ടികൾ ,ചകിരി കൊണ്ടുള്ള കരകൗശല വസ്‌തുക്കൾ ,തുണിസഞ്ചികൾ, ഇരുമ്പ് നിർമ്മിതമായ വാതിൽ കട്ടിള, ബേക്കറി ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ,ഫ്ലാഷ് ലോക്കിങ് ബ്രിക്‌സുകൾ, കോക്കനട്ട് കറി പേസ്റ്റുകളുടെ സാമ്പാർ ,ചിക്കൻ കറി, മീൻ കറി എന്നിവയ്ക്കു വേണ്ടിയുള്ള തേങ്ങയുടെ അരപ്പുകളും മേളയിലുണ്ട്. വിദ്യാർഥികളുടെ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ഐഡി ക്ലബുകളും മേളയിൽ പ്രവർത്തിക്കുന്നുണ്ട്. ഖാദി എംപോറിയത്തിന്‍റെയും കേരള കയർ കോർപ്പറേഷന്‍റെയും സ്റ്റാളുകളും പ്രദർശനത്തിലുണ്ട്. മേള 27ന് സമാപിക്കും.

Last Updated : Dec 25, 2019, 11:22 AM IST

ABOUT THE AUTHOR

...view details