കേരളം

kerala

ETV Bharat / state

മിഠായിതെരുവിൽവച്ച് കുട്ടിയുടെ സ്വര്‍ണ പാദസരം മോഷ്‌ടിച്ചു; മധുര സ്വദേശിനി പിടിയില്‍

മധുര കൽമേട് കോളനി നിവാസിയായ പ്രിയയെ ടൗണ്‍ പൊലീസാണ് പിടികൂടിയത്

SM Street gold theft one arrested  മിഠായിതെരുവിൽവച്ച് കുട്ടിയുടെ സ്വര്‍ണ പാദസരം മോഷ്‌ടിച്ച പ്രതി പിടിയില്‍  മധുര സ്വദേശിനി പിടിയില്‍ മോഷണ കേസില്‍ പിടിയില്‍  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  Kozhikode todays news
മിഠായിതെരുവിൽവച്ച് കുട്ടിയുടെ സ്വര്‍ണ പാദസരം മോഷ്‌ടിച്ചു; മധുര സ്വദേശിനി പിടിയില്‍

By

Published : Apr 25, 2022, 9:06 AM IST

കോഴിക്കോട്:ഒന്നര വയസുള്ള കുട്ടിയുടെ അരപവൻ തൂക്കം വരുന്ന പാദസരം മോഷ്‌ടിച്ച സ്ത്രീയെ ടൗണ്‍ പൊലീസ് പിടികൂടി. മധുര കൽമേട് കോളനി നിവാസിയായ പ്രിയയാണ് അറസ്റ്റിലായത്. റമദാൻ തിരക്കിനിടെ കോഴിക്കോട് മിഠായിതെരുവിൽവച്ചാണ് സ്‌ത്രീ കളവ് നടത്തിയത്.

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. റമദാൻ ഷോപ്പിങ്ങിന് എത്തിയ വെങ്ങാലി സ്വദേശിയുടെ മകളുടെ പാദസരമാണ് മോഷണം പോയത്. അറസ്റ്റിലായ പ്രിയക്കെതിരെ തൃശൂർ ഈസ്റ്റ്, മെഡിക്കൽ കോളജ്, കുന്ദമംഗലം, പെരിന്തൽമണ്ണ, നാദാപുരം എന്നീ സ്റ്റേഷനുകളിലായി നേരത്തേ മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details