കോഴിക്കോട്: ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ശീതീകരിച്ച സ്ലീപ്പര്‍ കോച്ചൊരുക്കി കെഎസ്‌ആര്‍ടിസി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പ്രവാസികളുമായി മടങ്ങുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് വേണ്ടിയാണ് സംവിധാനം. പഴയ എക്‌സ്‌പ്രസ് ബസ് പുതുക്കിയെടുത്താണ് സ്ലീപ്പര്‍ കോച്ച് ഒരുക്കുന്നത്. രണ്ട് തട്ടുകളായി 16 ബർത്തുകള്‍, ഡൈനിങ് ടേബിൾ, വാഷ് ബേസിൻ, വേസ്റ്റ് ബിൻ എന്നിവയും കോച്ചിലുണ്ടാകും.
കരിപ്പൂർ വിമാനത്തവളത്തിൽ സര്‍വീസ് നടത്തുന്ന ജീവനക്കാർക്ക് വിശ്രമിക്കാന്‍ സ്ലീപ്പർ കോച്ചൊരുക്കി കെഎസ്ആര്‍ടിസി - ksrtc kozhikode
രണ്ട് തട്ടുകളായി 16 ബർത്തുകള്‍, ഡൈനിങ് ടേബിൾ, വാഷ് ബേസിൻ, വേസ്റ്റ് ബിൻ എന്നിവയും കോച്ചിലുണ്ടാകും
![കരിപ്പൂർ വിമാനത്തവളത്തിൽ സര്‍വീസ് നടത്തുന്ന ജീവനക്കാർക്ക് വിശ്രമിക്കാന്‍ സ്ലീപ്പർ കോച്ചൊരുക്കി കെഎസ്ആര്‍ടിസി കരിപ്പൂർ വിമാനത്തവളം കരിപ്പൂർ വിമാനത്തവളത്തിൽ സര്‍വീസ് നടത്തുന്ന ജീവനക്കാർക്ക് വിശ്രമിക്കാന്‍ സ്ലീപ്പർ കോച്ചുമായി കെഎസ്ആര്‍ടിസി കെഎസ്ആര്‍ടിസി sleeper coach ksrtc kozhikode karipur airport karipur airport ksrtc kozhikode കോഴിക്കോട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8253397-thumbnail-3x2-ksrtc.jpg)
കോഴിക്കോട് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലെ ബസിലാണ് ബര്‍ത്ത് നിര്‍മാണം. ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമെല്ലാം ഇതില്‍ സൗകര്യമുണ്ട്. കരിപ്പൂരിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് ബുദ്ധിമുട്ട് ഇല്ലാതെയിരിക്കാനാണ് പുതിയ പരീക്ഷണം. പ്രവാസികളെ കൊണ്ടുവരാൻ നിരവധി ബസുകൾ വിമാനത്തവളത്തിലേക്ക് പോകുന്നുണ്ട്. പരിശോധനകൾക്കും മറ്റും സമയമെടുക്കുമെന്നതിനാൽ വിമാനത്താവളത്തിൽ മണിക്കൂറുകളോളം ബസുകൾ നിർത്തിയിടേണ്ടി വരാറുണ്ടെങ്കിലും ജീവനക്കാർക്ക് ഇവിടെ വിശ്രമിക്കാൻ സൗകര്യമില്ല. ഇത് മുന്‍നിര്‍ത്തിയാണ് നടപടി.