കേരളം

kerala

ETV Bharat / state

ഒരു വര്‍ഷമായി അടച്ചിട്ട കടമുറിയില്‍ തലയോട്ടി; കൊലപാതകമെന്ന സംശയവുമായി നാട്ടുകാര്‍ - അടച്ചിട്ട കടയിൽ തലയോട്ടി

Skull found in a closed shop:പ്രവര്‍ത്തിക്കാതിരുന്ന കടയില്‍ തലയോട്ടി കണ്ടെത്തി. കൊലപാതക ആശങ്കയില്‍ നാട്ടുകാര്‍. പൊലീസ് സ്ഥലത്ത്.

Etv Bharat
Skull Found in Vadakara

By ETV Bharat Kerala Team

Published : Jan 12, 2024, 12:17 PM IST

Skull Found in Vadakara Shop which closed for one year

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ തലയോട്ടി കണ്ടെത്തി. ദേശീയ പാത നിർമ്മാണത്തിനായ് കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്.

പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലാണ് മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തിയത്. ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്ന് കരുതുന്നു. ഈ കട ഒരു വർഷത്തിലേറെയായി പ്രവർത്തിക്കാറില്ല. ഷട്ടർ അടച്ച നിലയിലാണ്.

'ദൃശ്യം' മോഡൽ കൊലപാതകമാണോ എന്ന സംശയത്തിലാണ് നാട്ടുകാർ. ചോമ്പാല പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി വരുന്നു. റൂറൽ എസ്‌പി എത്തിയ ശേഷം മാത്രമേ അനന്തര നടപടി എടുക്കുകയുള്ളൂ.

Also Read: വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം

ABOUT THE AUTHOR

...view details