കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലിയുടെ കൊലപാതക കേസിൽ ജോളിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കുന്നതിനായി കോഴിക്കോട് ജയിലിൽ നിന്ന് കൊണ്ടുപോയി. കേസിൽ ഇന്ന് രാവിലെ പൊലീസ് പ്രൊഡക്ഷൻ വാറൻഡ് സമർപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ജോളിയെ ഹാജരാക്കാൻ കോടതി നിർദേശിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് 1.15 ഓടെയാണ് ജോളിയെ ജയിലിൽ നിന്ന് കൊണ്ടുപോയത്.
സിലിയുടെ കൊലപാതകം; ജോളിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കും - ജോളി ജോസഫ് വാര്‍ത്ത
ജോളിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പൊലീസ് നൽകുമെന്നാണ് സൂചന. അല്ലാത്തപക്ഷം ജോളിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും
ജോളി
കോടതിയിൽ ഹാജരാക്കുന്ന ജോളിയെ കസ്റ്റഡിയിൽ വാങ്ങാന്‍ പൊലീസ് അപേക്ഷ നൽകുമെന്നാണ് സൂചന. അല്ലാത്തപക്ഷം ജോളിയെ ഈ കേസിൽ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.