കോഴിക്കോട്:ശനിയാഴ്‌ച മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് റേഷൻ വ്യാപാരികൾ. ഒക്‌ടോബർ മാസത്തെ കമ്മിഷൻ പകുതിയായി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി കടകൾ അടയ്ക്കുന്നത്. അതേസമയം കഴിഞ്ഞ മാസത്തെ കമ്മിഷൻ തുകയുടെ 49 ശതമാനം മാത്രമേ ഇപ്പോൾ നൽകാനാവൂ എന്നാണ് സർക്കാർ ഇറക്കിയ ഉത്തരവ്.
കമ്മിഷന്‍ പകുതിയായി വെട്ടിക്കുറച്ചു; സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരികള്‍ - ഭക്ഷ്യവകുപ്പ്
റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍ വെട്ടിക്കുറച്ചതിലും കുടിശിക എന്ന് നല്‍കുമെന്നതില്‍ വ്യക്തതയില്ലാത്തതിലും പ്രതിഷേധിച്ച് ശനിയാഴ്‌ച മുതൽ അനിശ്ചിതകാലത്തേക്ക് സംസ്ഥാന വ്യാപകമായി കട അടച്ചിടാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നറിയിച്ച് വ്യാപാരികള്‍
എന്നാല്‍ കുടിശിക എന്ന് നൽകുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് എകെആർഡിഡിഎ, കെഎസ്ആർആർഡിഎ കെആർയുഎഫ്(സിഐടിയു), കെആർയുഎഫ്(എഐടിയുസി) എന്നീ സംഘടനാ നേതാക്കൾ കടയടപ്പ് സമരം തുടങ്ങാൻ തീരുമാനിച്ചത്. ഒക്‌ടോബർ നവംബർ മാസങ്ങളിലേക്ക് ഭക്ഷ്യവകുപ്പ് 120 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും വെറും 44 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്.
റേഷൻ വ്യാപാരികളുടെ കമ്മിഷനായി 28 കോടി വേണമെന്നിരിക്കെ 14.5 കോടി രൂപ മാത്രമാണ് ഭക്ഷ്യവകുപ്പ് നീക്കിവച്ചത്. ഇതോടെയാണ് കമ്മിഷൻ 49 ശതമാനമായി വെട്ടിച്ചുരുക്കിയതെന്നും റേഷൻ വ്യാപാരികള്‍ അറിയിച്ചു.