കോഴിക്കോട് മിഠായി തെരുവിലെ കടയില്‍ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം - ഫയർ ഫോഴ്‌സ് യൂണിറ്റ്
![കോഴിക്കോട് മിഠായി തെരുവിലെ കടയില്‍ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം ഫയർ ഫോഴ്‌സ് യൂണിറ്റുകള്‍ കോഴിക്കോട് മിഠായി തെരുവ് Kozhikode sweet market Rescue works continues shop on fire in Kozhikode sweet market ഫയർ ഫോഴ്‌സ് യൂണിറ്റ് മിഠായി തെരുവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13024909-thumbnail-3x2-sm.jpg)
15:02 September 10
അഞ്ച് ഫയർ ഫോഴ്‌സ് യൂണിറ്റുകളാണ് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കോഴിക്കോട്: മിഠായി തെരുവിലെ മൊയ്‌തീന്‍ പള്ളി റോഡിനു സമീപമുള്ള ചെരുപ്പ് കടയിൽ തീപിടിത്തം. ചെരുപ്പ് ഉത്പന്നങ്ങൾ സൂക്ഷിച്ച ഗോഡൗണിനാണ് തീപിടിച്ചത്. കടയ്ക്കുള്ളിൽ കുടുങ്ങിയ രണ്ട് സ്ത്രീകളെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.
അഞ്ച് ഫയർ ഫോഴ്‌സ് യൂണിറ്റ് സംഭവ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തൊട്ടടുത്ത ഗ്യാസ് ഗോഡൗണിലേക്കും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സൂക്ഷിച്ച കടയിലേക്കും പടരാതെ ഫയർ ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. അപകട സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
ALSO READ:സിലബസ് വിവാദം: ഉന്നത വിദ്യാഭ്യാസ വകുപ്പ് വി.സിയോട് വിശദീകരണം തേടി