കോഴിക്കോട്: വടകര നഗരത്തിൽ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി കഴിയാൻ നഗരത്തില്‍ 'ഷീ ലോഡ്ജ്' ആരംഭിച്ചു. 24 പേര്‍ക്ക് താമസിക്കാൻ കഴിയുന്ന കെട്ടിടം പുതിയാപ്പയിലാണ് നിർമിച്ചത്. എയര്‍കണ്ടീഷന്‍ ചെയ്ത രണ്ട് മുറികള്‍, സാധാരണ നിലയിലുള്ള ആറ് മുറികള്‍, രണ്ട് സിംഗിള്‍ മുറികള്‍, ഡോര്‍മെട്രി എന്നിങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്.
Also Read: സ്‌ത്രീ സുരക്ഷയിൽ മാതൃകയായി 'ഷീ ലോഡ്‌ജ്'
ഒരാള്‍ക്ക് രണ്ടു ദിവസത്തേക്കുള്ള താമസ സൗകര്യമാണ് ലഭിക്കുക. വ്യക്തമായ കാരണം ബോധിപ്പിക്കുന്നപക്ഷം കൂടുതല്‍ ദിവസങ്ങളിൽ തങ്ങാം. താമസക്കാര്‍ക്ക് ഭക്ഷണവും ലഭിക്കും. രാത്രിസമയങ്ങളില്‍ ഒറ്റക്ക് നഗരത്തിലെത്തുന്ന സ്ത്രീകളെ സുരക്ഷിതമായി ഷീ ലോഡ്ജിലെത്തിക്കാന്‍ വനിതകള്‍ ഡ്രൈവര്‍മാരായ വാഹന സംവിധാനവും ഒരുക്കിയിട്ടുണ്ട്.