കോഴിക്കോട് :തന്‍റെ കര്‍മ്മഭൂമിയാണ് കേരളമെന്നും സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടില്ലെന്നും ശശി തരൂര്‍ എംപി. കേരള പര്യടനമല്ല നടത്തുന്നത്. ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയാണ് ചെയ്യുന്നത്.
'കേരളം തന്‍റെ കര്‍മ്മഭൂമി' ; സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂര്‍ - 2024ലെ ബിജെപി സാധ്യത ശശീ തരൂര്‍
തന്‍റെ കര്‍മ്മഭൂമിയാണ് കേരളം എന്ന പ്രസ്‌താവനയിലൂടെ സംസ്ഥാന രാഷ്‌ട്രീയത്തില്‍ താന്‍ കൂടുതല്‍ സജീവമാകുകയാണെന്ന് വീണ്ടും സൂചന നല്‍കിയിരിക്കുകയാണ് ശശി തരൂര്‍
ശശീ തരൂര്‍
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 2019ലേത് പോലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയില്ല. പ്രതിപക്ഷം ഒന്നിച്ചുനിന്നാൽ സീറ്റുകളുടെ എണ്ണത്തിൽ മുന്നിലെത്താം. സംസ്ഥാന കോണ്‍ഗ്രസിലെ പുനഃസംഘടന വേഗത്തില്‍ ആക്കണം.
നേതാക്കളും അണികളും സജീവമായി പ്രവർത്തിക്കാൻ തയ്യാറാവുകയാണ് ചെയ്യേണ്ടത്. നിയമസഭ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നും 2026 വരെ കാത്തിരിക്കാമെന്നും ശശി തരൂർ കോഴിക്കോട് പറഞ്ഞു.
Last Updated : Jan 12, 2023, 11:00 PM IST