കോഴിക്കോട് :കൂടത്തായി പരമ്പരക്കൊലപാതക കേസ് പ്രതി ജോളി ജോസഫിൽ നിന്ന് വിവാഹമോചനം തേടി ഭർത്താവ് ഷാജു സക്കറിയ. കോഴിക്കോട് കുടുംബക്കോടതിയിലാണ് വിവാഹമോചന ഹർജി നൽകിയത്.
ജോളി റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയയ്ക്കും. ആറ് കൊലപാതകക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്.
ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്ന് ഹർജിയിൽ പറയുന്നു. തന്റെ ജീവനും ഭീഷണിയുണ്ടെന്ന് ഷാജു ഹർജിയിൽ ചൂണ്ടിക്കാട്ടി. വിവാഹമോചന ഹർജി കോടതി ഒക്ടോബർ 26ന് പരിഗണിക്കും.