കോഴിക്കോട് : വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മോഡലും നടിയുമായ ഷഹാനയുടെ കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി. മരണം ആത്മഹത്യ തന്നെയാണോ എന്നത് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് എസിപി സുദർശനന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഷഹാനയുടേത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം.
ഷഹാനയുടെ മരണം : കോഴിക്കോട്ടെ വീട്ടിൽ വിദഗ്‌ധ സംഘത്തിന്‍റെ പരിശോധന - വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മോഡൽ
മരണം ആത്മഹത്യ തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടി എസിപി സുദർശനന്‍റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ പരിശോധന നടത്തി
ഷഹനയുടെ മരണം;കോഴിക്കോട്ടെ വീട്ടിൽ വിദ്ഗ്ധ സംഘം പരിശോധന നടത്തി
പരിശോധനയുടെ അടിസ്ഥാനത്തിൽ തൂങ്ങി മരിക്കാൻ ഷഹാന ഉപയോഗിച്ച കയർ പര്യാപ്‌തമാണെന്ന് കണ്ടെത്തി. സജാദ് മർദിക്കാറുണ്ടായിരുന്നെന്നാണ് ഷഹാനയുടെ ബന്ധുക്കളുടെ മൊഴി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും, രാസപരിശോധനാഫലവും ലഭിച്ചാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കും എന്ന് പൊലീസ് പറഞ്ഞു.