കോഴിക്കോട് :സംസ്ഥാന കമ്മിറ്റി അറിയാത്ത നിയമനങ്ങൾ അംഗീകരിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിൽ. കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ്റെ മകൻ അർജുൻ രാധാകൃഷ്‌ണനെ യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന വക്താവായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
നിയമനത്തെ കുറിച്ച് അറിഞ്ഞത് ബുധനാഴ്‌ചയാണ്, ഉടൻ തന്നെ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. നിയമനം മരവിപ്പിച്ച് കേന്ദ്ര നേതൃത്വം അറിയിപ്പ് നൽകിയെന്നും ഷാഫി വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിയമനം പ്രത്യേക സെല്ലിന്‍റേത്, അറിഞ്ഞയുടൻ മരവിപ്പിക്കാനാവശ്യപ്പെട്ടു': വിശദീകരണവുമായി ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് വക്താവ് നിയമനത്തിനെതിരെ ആദ്യം പ്രതികരിച്ചത് താനാണ്. ഇക്കാര്യത്തില്‍ കെ.സി. വേണുഗോപാൽ ഇടപെട്ടിട്ടില്ല. ഒരു പ്രത്യേക സെൽ ആണ് നിയമനം നടത്തിയത്. സംഘടനാപരമായി നല്ല പ്രവർത്തനം നടത്തുന്ന നിരവധി യുവാക്കൾക്ക് അവസരം ലഭിക്കേണ്ടതുണ്ട്.
ALSO READ:മകൻ്റെ നിയമനത്തിൽ ഇടപെട്ടിട്ടില്ലന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍
ലിസ്റ്റിലെ ആശങ്കകളെ കുറിച്ച് കേന്ദ്ര കമ്മറ്റി മനസിലാക്കി, അത് റദ്ദാക്കുകയും ചെയ്തു. പട്ടികയിൽപ്പെട്ട ആളുകളെക്കുറിച്ച് വ്യക്തിപരമായ പരാമർശത്തിനില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേര്‍ത്തു.