കോഴിക്കോട്: കല്ലാച്ചി എംഇടി കോളജിൽ അച്ചടക്ക നടപടി നേരിട്ട വിദ്യാർഥികളെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ എസ്എഫ്ഐ മാർച്ച് നടത്തി. പ്രകടനവുമായെത്തിയ എസ്എഫ്ഐ പ്രവർത്തകരുടെ കോളജ് ക്യാമ്പസിലേക്ക് കടക്കാനുള്ള ശ്രമം സിഐ എൻ. സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു.
എംഇടി കോളജില്‍ എസ്എഫ്ഐയുടെ പ്രതിഷേധ മാര്‍ച്ച് - MET College
അച്ചടക്ക നടപടി നേരിട്ട വിദ്യാർഥികളെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെയാണ് മാർച്ച് സംഘടിപ്പിച്ചത്
![എംഇടി കോളജില്‍ എസ്എഫ്ഐയുടെ പ്രതിഷേധ മാര്‍ച്ച് കല്ലാച്ചി എംഇടി കോളേജിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി SFI march towards MET College nadapuram MET College എംഇടി കോളേജ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6033105-thumbnail-3x2-met.jpg)
മാർച്ച്
കല്ലാച്ചി എംഇടി കോളജിൽ അച്ചടക്ക നടപടി നേരിട്ട വിദ്യാർഥികളെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്
പൊലീസും പ്രതിഷേധക്കാരുമായി ഏറെ നേരം സംഘർഷാവസ്ഥ തുടർന്നു. കോളജിലെ അധ്യാപകനെ മർദിക്കുകയും ജാതി പേര് വിളിച്ച് അപമാനിക്കുകയും ചെയ്ത നാല് വിദ്യാർഥികളെയാണ് കോളജ് അധികൃതർ സസ്പെന്‍റ് ചെയ്തത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ആർ.സിദ്ധാർഥ് മാർച്ച് ഉദ്ഘാടനം ചെയ്തു. പി.പി.ഷഹറാസ്, താജുദീന്‍, ശ്യാംലാൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.