കോഴിക്കോട്:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ കോട്ടകളിൽ വിള്ളൽ വീഴ്ത്തി കെഎസ്‌യു. കോഴിക്കോട് ജില്ലയില്‍ സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന കോളജുകളിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കെഎസ്‌യു തനിച്ചും മുന്നണിയായും നേട്ടമുണ്ടാക്കിയത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് യൂണിയന്‍ ഭരണവും എസ്‌എഫ്‌ഐയില്‍ നിന്ന് കെഎസ്‌യു പിടിച്ചെടുത്തു (College Union Elections).
ആകെയുള്ള ഒമ്പതില്‍ ഒമ്പത് സീറ്റിലും വിജയിച്ചാണ് കെഎസ്‌യു സമ്പൂര്‍ണ ആധിപത്യം ഉറപ്പിച്ചത്. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാന്‍സ്‌ഡ് സ്റ്റഡീസ് മുഴുവന്‍ സീറ്റിലും വിജയിച്ച് എസ്എഫ്‌ഐയില്‍ നിന്ന് കെഎസ്‌യു പിടിച്ചെടുത്തു. നാദാപുരം ഗവണ്‍മെന്‍റ് കോളജ്, താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളജ് എന്നിവിടങ്ങളിലും കെഎസ്‌യു മുന്നണി യൂണിയന്‍ പിടിച്ചെടുത്തു (SFI KSU Claim Victory Elections).
കോഴിക്കോട് ഗവണ്‍മെന്‍റ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളജില്‍ ചെയര്‍മാന്‍ സീറ്റിലും മാഗസിന്‍ എഡിറ്റര്‍ സീറ്റിലും കെഎസ്‌യു വിജയിച്ചു. കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളജില്‍ കെഎസ്‌യു ജനറല്‍ ക്യാപ്റ്റന്‍ പോസ്റ്റില്‍ വിജയിച്ചു. എസ്‌എഫ്‌ഐയുടെ അക്രമവും ഭീഷണിയും ഉണ്ടായെന്ന് ആരോപണമുണ്ടായ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ജോയിന്‍റ് സെക്രട്ടറി പോസ്റ്റില്‍ കെഎസ്‌യു സ്ഥാനാര്‍ഥി വിജയിച്ചു.
15 കോളജ് യൂണിയനുകള്‍ കെഎസ്‌യു-എംഎസ്എഫ് സഖ്യം വിജയിച്ചു. നാദാപുരം ഗവ.കോളജില്‍ മുഴുവന്‍ സീറ്റിലും മുന്നണി വിജയിച്ചു. കുന്ദമംഗലം ഗവണ്‍മെന്‍റ് കോളജില്‍ മുഴുവന്‍ സീറ്റിലും വിജയിച്ചിട്ടും ബാലറ്റ് കീറി ഫലം അട്ടിമറിക്കാന്‍ എസ്എഫ്‌ഐ ശ്രമിച്ചെന്ന് യുഡിഎസ്എഫ് ആരോപിച്ചു (SFI KSU). താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളജില്‍ 13 ല്‍ 11 സീറ്റും നേടി യുഡിഎസ്എഫ് മുന്നണി യൂണിയന്‍ വിജയിച്ചു.