കേരളം

kerala

ETV Bharat / state

ലൈംഗിക പീഡനക്കേസ്: സിവിക് ചന്ദ്രൻ പൊലീസിന് മുന്നിൽ ഹാജരായി - sexual harassment case

ഇന്ന് രാവിലെ പത്തരയോടെ കൊയിലാണ്ടി പൊലീസിന് മുമ്പാകെയാണ് സിവിക് ചന്ദ്രൻ കീഴടങ്ങിയത്

Civic Chandran surrendered  സിവിക് ചന്ദ്രൻ  മുൻകൂര്‍ ജാമ്യപേക്ഷ  സിവിക് ചന്ദ്രൻ പൊലീസില്‍ കീഴടങ്ങി  sexual harassment case  കൊയിലാണ്ടി പൊലീസ്
സിവിക് ചന്ദ്രൻ പൊലീസിന് മുന്നിൽ ഹാജരായി

By

Published : Oct 22, 2022, 10:51 AM IST

Updated : Oct 22, 2022, 12:55 PM IST

കോഴിക്കോട്:ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരൻ സിവിക് ചന്ദ്രൻ പൊലീസിന് മുന്നിൽ ഹാജരായി. ഇന്ന് രാവിലെ പത്തരയോടെ കൊയിലാണ്ടി പൊലീസിന് മുമ്പാകെയാണ് സിവിക് ചന്ദ്രൻ ഹാജരായത്. 2020 ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിലാണ് ഹാജരായത്.

സിവിക് ചന്ദ്രൻ പൊലീസിന് മുന്നിൽ ഹാജരായി

ഒരു ലക്ഷം രൂപയും രണ്ടു പേരുടെ ആള്‍ജാമ്യത്തിലും സിവിക് ചന്ദ്രനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എല്ലാ ശനിയാഴ്ചയും കൊയിലാണ്ടി സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്.

ആദ്യം രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. ഈ കേസിൽ കോഴിക്കോട് ഡിവൈഎസ്പിക്ക് മുമ്പാകെ സിവിക് ചന്ദ്രൻ ഈ മാസം 25ന് ഹാജരാവും. സിവിക് ചന്ദ്രനെതിരെ ആദ്യത്തെ പീഡന കേസ് രജിസ്റ്റര്‍ ചെയ്യുന്നത് 2022 ജൂലായ് 15നാണ്.

Last Updated : Oct 22, 2022, 12:55 PM IST

ABOUT THE AUTHOR

...view details