കേരളം

kerala

ETV Bharat / state

Sexual Assault Case Filed Against Security Guard: ആശുപത്രി ജീവനക്കാരിയ്‌ക്ക്‌ നേരെ പീഡന ശ്രമം; സുരക്ഷ ജീവനക്കാരനെതിരെ കേസ് - ആശുപത്രി അധികൃതര്‍ പരാതി പോലീസിന് കൈമാറി

Case Filed Against Security Guard: നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ എട്ടുമണിയോടെ യുവതി ആശുപത്രിയിലെ മുറിയില്‍ വച്ച് വസ്ത്രം മാറുന്നതിനിടെ സെക്യൂരിറ്റി സൂപര്‍വൈസര്‍ ശുചി മുറിയില്‍ നിന്നും ഇറങ്ങി വന്ന് പീഡിപിക്കാന്‍ ശ്രമിച്ചതായാണ് പരാതി

harassment case  Sexual Assault  Sexual Assault Case Filed Against Security Guard  Case Filed Against Security Guard  സുരക്ഷാ ജീവനക്കാരനെതിരെ കേസ്  ആശുപത്രി ജീവനക്കാരിയ്‌ക്ക്‌ നേരെ പീഡന ശ്രമം  hospital employee sexually assaulted  പീഡന ശ്രമം  ആശുപത്രി അധികൃതര്‍ പരാതി പോലീസിന് കൈമാറി  hospital authorities handed over the complaint
Sexual Assault Case Filed Against Security Guard

By ETV Bharat Kerala Team

Published : Oct 7, 2023, 11:35 AM IST

കോഴിക്കോട് : ബീച്ച് ജനറൽ ആശുപത്രിയില്‍ താത്‌കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പരാതിയിൽ സുരക്ഷ ജീവനക്കാരനെതിരെ കേസ് (Sexual Assault case filed against security guard). താത്‌കാലിക ജീവനക്കാരനായ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സുരേഷിനെതിരെയാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്. ഓഗസ്‌റ്റ്‌ പത്തിനാണ് കേസിന് ആസ്‍പദമായ സംഭവം നടന്നതായി പരാതിയിൽ പറയുന്നത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ എട്ടുമണിയോടെ യുവതി ആശുപത്രിയിലെ മുറിയില്‍ വച്ച് വസ്ത്രം മാറുന്നതിനിടെ സെക്യൂരിറ്റി സൂപ്പര്‍വൈസറായ സുരേഷ് ശുചി മുറിയില്‍ നിന്നും ഇറങ്ങി വന്ന് പീഡിപിക്കാന്‍ ശ്രമിച്ചതായാണ് പരാതി. യുവതി ശബ്‌ദമുണ്ടാക്കിയപ്പോള്‍ ഇയാള്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി. സംഭവം സുഹൃത്തായ വനിത ജീവനക്കാരിയോട് അന്ന് പറഞ്ഞിരുന്നു. ഭയം മൂലം പരാതി നല്‍കിയില്ല. ഇയാള്‍ മോശമായി സംസാരിച്ചതോടെയാണ് കഴിഞ്ഞ മാസം 29 ന് ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയത്.

ആശുപത്രി അധികൃതര്‍ ആഭ്യന്തര അന്വേഷണം നടത്തിയ ശേഷം പരാതി വെള്ളയില്‍ പൊലീസിന് കൈമാറി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വെള്ളയില്‍ പൊലീസ് കേസെടുത്തു. സുരേഷിനെ ചുമതലകളില്‍ നിന്ന് നീക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

പീഡന പരാതിയിൽ നടൻ ഷിയാസ് കരീം പിടിയിൽ : വിവാഹ വാഗ്‌ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന കേസില്‍ സിനിമ-റിയാലിറ്റി ഷോ താരം ഷിയാസ് കരീം അറസ്‌റ്റിൽ. ഇന്ന്‌ രാവിലെ കാസര്‍കോട് ചന്തേര പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചതിനു ശേഷമാണ് അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കും.

ഷിയാസിന് നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്‌റ്റിസ് പി ഗോപിനാഥാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീഷണിപ്പെടുത്തി വൻതുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്ന് ഷിയാസ് ജാമ്യാപേക്ഷയിൽ പറഞ്ഞു. ബുധനാഴ്‌ച ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് ഷിയാസ് പിടിയിലായത്. ഷിയാസിനെതിരെ കേരള പൊലീസ് ലുക്ക്‌ ഔട്ട്‌ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽ നിന്നും ചെന്നൈയിൽ എത്തിയപ്പോൾ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. ചന്തേര പൊലീസ് ചെന്നൈയിലെത്തി ഷിയാസിനെ കസ്‌റ്റഡിയില്‍ എടുക്കുകയും ചെയ്‌തു.

ചെറുവത്തൂർ സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ ഷിയാസിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. സംഭവത്തിൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിവാഹ ബന്ധം വേർപിരിഞ്ഞ യുവതിയെ വിവാഹ വാഗ്‌ദാനം നൽകി 2021 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ എറണാകുളത്തെ ലോഡ്‌ജിൽ വച്ചും മൂന്നാറിലെ റിസോർട്ടിൽ വച്ചും പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്തുവെന്നുമാണ് പരാതി. പിന്നീട് യുവാവ് വാഗ്‌ദാനത്തിൽ നിന്ന് പിൻമാറുകയും മറ്റൊരു വിവാഹത്തിന് ശ്രമം നടത്തുകയും ചെയ്‌തതോടെയാണ് യുവതി പരാതിയുമായി ചന്തേര പൊലീസിനെ സമീപിച്ചത്.

Also Read:Sexual Assault Case Shiyas Kareem Arrested: വിവാഹ വാഗ്‌ദാനം നല്‍കി പീഡനം; സിനിമ-റിയാലിറ്റി ഷോ താരം ഷിയാസ് കരീം അറസ്‌റ്റില്‍

ABOUT THE AUTHOR

...view details