കേരളം

kerala

ETV Bharat / state

സിപിഐ വനിത നേതാവിനെ പീഡിപ്പിച്ചെന്ന പരാതി: സിപിഎം നേതാവിനെ പാര്‍ട്ടി സസ്പെൻഡ് ചെയ്തു - പീഡനപരാതി സിപിഎം

പഞ്ചായത്ത് ഹാളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സിപിഐ വനിത നേതാവ് നൽകിയ പരാതിയിൽ പാർട്ടി അന്വേഷണം നടത്തിയതിന് പിന്നാലെയാണ് പേരാമ്പ്ര ഏരിയ കമ്മറ്റി അംഗം കെ പി ബിജുവിനെ സസ്പെൻഡ് ചെയ്‌തത്.

Suspension  sexual assault against cpi leader  cpm leader suspended  sexual assault  സിപിഐ വനിത നേതാവിൻ്റെ പീഡന പരാതി  സിപിഎം നേതാവിനെതിരെ പീഡന പരാതി  പേരാമ്പ്ര ഏരിയ കമ്മറ്റി അംഗം കെ പി ബിജു  കെ പി ബിജുവിന് സസ്പെൻഷൻ  ചെറുവണ്ണൂർ പഞ്ചായത്ത്  കോഴിക്കോട് ചെറുവണ്ണൂർ പീഡനപരാതി  പഞ്ചായത്ത് ഹാളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം  മേപ്പയൂർ പൊലീസ്  പീഡനപരാതി സിപിഎം  കെ പി ബിജു പീഡനക്കേസ്
സിപിഎം നേതാവിനെതിരെ സിപിഐ വനിത നേതാവിൻ്റെ പീഡന പരാതി: നേതാവിനെ സസ്‌പെൻഡ് ചെയ്‌ത് സിപിഎം

By

Published : Oct 7, 2022, 10:39 AM IST

Updated : Oct 7, 2022, 7:27 PM IST

കോഴിക്കോട്: സിപിഐ വനിത നേതാവിൻ്റെ പീഡന പരാതിയിൽ സിപിഎം നേതാവിനെതിരെ പാർട്ടി നടപടി. പേരാമ്പ്ര ഏരിയ കമ്മറ്റി അംഗം കെ പി ബിജുവിനെ പാര്‍ട്ടി സസ്പെൻഡ് ചെയ്‌തു. ഒരു വർഷത്തേക്കാണ് നടപടി. ചെറുവണ്ണൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്‍റുമാണ് ബിജു.

പഞ്ചായത്ത് ഹാളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് കോഴിക്കോട് സ്വദേശി തന്നെയായ വനിത നേതാവ് പരാതി നൽകിയിരുന്നു. പീഡനക്കുറ്റം ചുമത്തി മേപ്പയൂർ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രദേശത്ത് ബിജുവിനെതിരെ സിപിഐയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പാർട്ടി അന്വേഷണത്തിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

Last Updated : Oct 7, 2022, 7:27 PM IST

ABOUT THE AUTHOR

...view details