കോഴിക്കോട്: നിലവിലെ സാഹചര്യങ്ങള്‍ മനസിലാക്കി സ്വയം പ്രഖ്യാപിത മാവോയിസ്റ്റുകള്‍ ചര്‍ച്ചക്ക് തയ്യാറാവണമെന്ന് സിപിഎം പിബി അംഗം എസ്.ആര്‍. രാമചന്ദ്രന്‍പിള്ള. യുഎപിഎ പോലുള്ള കരിനിയമങ്ങളെ സിപിഎം നേരത്തെ മുതൽ തന്നെ എതിർക്കുന്നതാണ്. കേരളത്തിൽ ഇപ്പോൾ ചുമത്തപ്പെട്ട യുഎപിഎ കേസുകളുടെ കാര്യത്തിലും പാർട്ടിക്ക് ഇതേ നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സ്വയംപ്രഖ്യാപിത മാവോയിസ്റ്റുകള്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് എസ്.ആര്‍.പി - SR Ramachadranpilla
മറ്റാരെങ്കിലും വിജയകരമായി ചെയ്‌തത് പകർത്തി എഴുതുന്നതോ ഏറ്റുപറയുന്നതോ വിപ്ലവമല്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.ആര്‍.പി
ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ ജനാധിപത്യ സമൂഹവും കപട മാവോയിസ്റ്റുകളും എന്ന സെമിനാർ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർക്‌സിസം പ്രയോഗത്തിൽ വരുത്താനുള്ളതാണ്. സമൂർത്തമായ സാഹചര്യങ്ങളെ സമൂർത്തമായിത്തന്നെ വിലയിരുത്തുന്നതാണ് മാർക്‌സിസം എന്നും അദ്ദേഹം പറഞ്ഞു.
Last Updated : Nov 24, 2019, 3:29 PM IST