കോഴിക്കോട്:നഗരത്തില്‍ പൊലീസ് വിരിച്ച വലയില്‍ രണ്ട് കഞ്ചാവ് സംഘങ്ങളാണ് കുടുങ്ങിയത്. 32 കിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു (Seized Ganja And Chemical Drugs in Kozhikode).എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എരഞ്ഞിക്കലിൽ പത്ത് ലക്ഷം രൂപ വില വരുന്ന 16 കിലോഗ്രാം കഞ്ചാവുമായാണ് ആദ്യ സംഘം പോലീസിന്‍റെ പിടിയിലായത്. ഒഡീഷ സ്വദേശികളായ സുനിൽകുമാർ, സാബു, സഞ്ജയ് റാണ, വിചിത്ര മിശ്ര ,നീലമണി സാഹു, എന്നിവരെയാണ് എലത്തൂർ പോലീസും ടൗൺ എസിപി പി ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.
കഞ്ചാവ് കടത്തുകാര്‍:എരഞ്ഞിക്കൽ പുഴയോരത്തെ വാടക കെട്ടിടമായിരുന്നു പ്രതികളുടെ സങ്കേതം. നാട്ടിൽ പോയി ട്രെയിന്‍ മാർഗ്ഗം മടങ്ങിയ ഇവർ നഗരത്തിൽ ഇറങ്ങി കഞ്ചാവുമായി ഓട്ടോയിൽ താമസസ്ഥലത്ത് എത്തിയ ഉടനെ പോലീസ് പിടികൂടുകയായിരുന്നു.
ഒരു കിലോ തൂക്കം വരുന്ന 16 പാക്കറ്റ് കഞ്ചാവ് ഇവരിൽനിന്ന് കണ്ടെടുത്തു.ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങുന്ന കഞ്ചാവ് പത്തിരട്ടിയോളം വിലക്ക് ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുകയാണ് ഇവരുടെ രീതി.
എലത്തൂർ പ്രിൻസിപ്പൽ എസ് ഐ ആർ അരുൺ , എസ് ഐ ഇ എം സന്ദീപ്, എസ് ഐ മഹേഷ് കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷ്, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ശാലു, സി കെ സുജിത്ത്, ആന്‍റി നര്‍ക്കോട്ടിക് സെല്‍ അംഗങ്ങളായ ഷിനോജ്, സരുൺകുമാർ, ശ്രീശാന്ത്, അഭിജിത്ത്, ഇബ്‌നു ഫൈസൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആദ്യ സംഘത്തെ പിടികൂടിയത്.
രണ്ടാം സംഘം:ഒഡീഷയിൽ നിന്നെത്തിയ രണ്ടാം സംഘത്തില്‍പ്പെട്ട ആനന്ദ് കുമാർസാഹു, ബസന്തകുമാർ , കൃഷ്‌ണചന്ദ്രബാരിക്ക്, എന്നിവരെ കസബ പോലീസും ടൗൺ അസിസ്റ്റന്‍റ് കമ്മീഷണർ പി ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. 10 ലക്ഷത്തിലേറെ വില വരുന്ന 16 കിലോഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്.