മാവൂർ: ഗ്രാസിം ഫാക്‌ടറി ഭൂമിയിൽ സിറ്റി പൊലീസ് അസി. കമ്മിഷണറുടെ നിർദേശപ്രകാരം സുരക്ഷ പരിശോധന. കാട് മൂടിക്കിടക്കുന്ന ഫാക്‌ടറി ഭൂമിയിൽ മദ്യ, മയക്കുമരുന്ന് സംഘത്തിന്‍റെയും സാമൂഹിക വിരുദ്ധരുടെയും സാന്നിധ്യമുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ പരിശോധന തിങ്കളാഴ്‌ച രാവിലെ ഒന്‍പതോടെ തുടങ്ങി ഉച്ചവരെ നീണ്ടു.
ALSO READ :മുല്ലപ്പെരിയാറില്‍ പുതിയ ഡാം ; എം.കെ സ്റ്റാലിന് കത്തയച്ച് വി.ഡി സതീശൻ
സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം ഏതാനും ദിവസം മുന്‍പ് ഗ്രാസിം ക്വാർട്ടേഴ്‌സുകളിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. നാലുപേരെ പിടികൂടുകയും ചെയ്‌തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് തിങ്കളാഴ്‌ചത്തെ പരിശോധന.
ഏക്കർ കണക്കിന് ഭൂമി കാടുമൂടി കിടക്കുകയാണ്. ചാലിയാർ പുഴയിൽ നിന്നടക്കം ഭൂമിയിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നതിനാൽ സാമൂഹിക ദ്രോഹികളും ലഹരി സംഘങ്ങളും ഇവിടം താവളമാക്കാൻ ഇടയുണ്ടെന്ന് സൂചനയുണ്ടായിരുന്നു. നഗരത്തിലെത്തിയെന്ന് സൂചനയുള്ള കുറുവ മോഷണസംഘവും ഗ്രാസിം ഭൂമിയും ക്വാർട്ടേഴ്‌സുകളും താവളമാക്കുമോയെന്ന ആശങ്ക പൊലീസിനുണ്ട്.
ALSO READ :ആന്ധ്ര ദമ്പതികൾ ഒരു തെറ്റും ചെയ്തിട്ടില്ല, കുഞ്ഞിനെ കൈമാറേണ്ടി വരുമോയെന്ന പേടിയാണവര്‍ക്കുള്ളത് : അനുപമ
ഈ സാഹചര്യത്തിലാണ് പരിശോധനക്ക് നിർദേശം നൽകിയത്. സ്പെഷ്യൽ ബ്രാഞ്ച് അസിസ്‌റ്റന്‍റ് കമ്മിഷണർ എ. ഉമേഷ്, ഇൻസ്പെക്‌ടർ ഓഫ് പോലീസ് കെ. വിനോദൻ, എസ്.ഐ കെ.ആർ. രേഷ്‌മ, എസ്.ഐമാരായ സതീശൻ, വേണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.