കോഴിക്കോട് :സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച പ്രതി പിടിയിൽ ( security guard assaulted in kunnathara textiles). അത്തോളി കുന്നത്തറ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കോതങ്കൽ ചെമ്പകശ്ശേരി രാജനെ (60) മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി കോതങ്കൽ, പാലോട്ട് മീത്തൽ പ്രസാദ് (46 )നെ ആണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് രാത്രിയിലായിരുന്നു സംഭവം.
പ്രതി പ്രസാദ് കുന്നത്തറ ടെക്സ്റ്റയിൽസിൽ അതിക്രമിച്ചു കയറിയത് തടഞ്ഞതിനാണ് സെക്യൂരിറ്റി ജീവനക്കാരനായ രാജന് മർദനമേറ്റത്. ഗാർഡ് റൂമിൽ കയറി പട്ടിക ഉപയോഗിച്ചായിരുന്നു ഇയാളെ പ്രസാദ് അടിച്ച് പരിക്കേൽപ്പിച്ചത്. മർദനത്തിൽ രാജന്‍റെ തോളെല്ലിനു പൊട്ടൽ പറ്റിയിട്ടുണ്ട്.