കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ എൻഡിഎയോട് കടുത്ത അമർഷമുണ്ടെന്ന് ലോക് ജൻശക്തി സംസ്ഥാന പ്രസിഡന്‍റ് എം. മെഹബൂബ്. എൻഡിഎയിൽ തുടരുമോ എന്ന കാര്യത്തിൽ 18ന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് നൽകിയില്ല; എൻഡിഎ- എൽജെപി സംഘർഷം കടുക്കുന്നു - എൻഡിഎ- എൽജെപി സംഘർഷം
എൻഡിഎ നേതാക്കന്മാരുമായി നടത്തിയ ചർച്ചയിൽ ആറ് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും എൽജെപിയ്ക്ക് ഇതുവരെ ഒരു സീറ്റ് പോലും തരാൻ തയാറായില്ലെന്ന് ലോക് ജൻശക്തി സംസ്ഥാന പ്രസിഡന്‍റ് എം. മെഹബൂബ്.
സീറ്റ് നൽകിയില്ല
എൻഡിഎ നേതാക്കന്മാരുമായി നടത്തിയ ചർച്ചയിൽ ആറ് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും എൽജെപിയ്ക്ക് ഇതുവരെ ഒരു സീറ്റ് പോലും തരാൻ തയാറായില്ല. എൻഡിഎ കൺവീനറും ചെയർമാനും ഈ വിഷയത്തെക്കുറിച്ച് മുന്നണി മര്യാദ മാനിച്ച് സംസാരിക്കാൻ തയ്യാറായിട്ടില്ലെന്നും കേരളത്തിലെ ബിജെപി നേതൃത്വത്തിന്‍റെ ധിക്കാരപൂർണമായ സമീപനം പാർട്ടി അണികളിൽ വ്യാപകമായി പ്രതിഷേധമുളവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Mar 16, 2021, 8:36 PM IST