കേരളം

kerala

ETV Bharat / state

വടകര മേഖലയിൽ കടലാക്രമണം രൂക്ഷം; സന്ദർശനം നടത്തി കെകെ രമയും കെ മുരളീധരനും

കടൽ ക്ഷോഭം നാശം വിതച്ച വടകര മേഖലയിൽ കെ. മുരളീധരന്‍ എംപി, നിയുക്ത എംഎല്‍എ കെ.കെ. രമ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു, വൈസ് ചെയര്‍മാന്‍ പി.കെ.സതീശന്‍ തുടങ്ങിയവര്‍ സന്ദര്‍ശനം നടത്തി.

sea turbulence  vadakara area kozhikkode  sea turbulence vadakara area  sea turbulence kerala  വടകരയിൽ കടലാക്രമണം  കേരള തീരത്ത് കടലാക്രമണം  കെ.മുരളീധരന്‍ എംപി  കെ.കെ.രമ
വടകര മേഖലയിൽ കടലാക്രമണം രൂക്ഷം; സന്ദർശനം നടത്തി കെകെ രമയും മുരളീധരനും

By

Published : May 14, 2021, 8:26 PM IST

Updated : May 14, 2021, 8:44 PM IST

കോഴിക്കോട്: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനു പിന്നാലെ വടകരയില്‍ കടലാക്രമണം രൂക്ഷമായി. മുകച്ചേരിയിലും കൊയിലാണ്ടി വളപ്പിലും അഴിത്തലയിലും ആവിക്കലും വലിയ തോതിൽ കടല്‍ ആഞ്ഞടിക്കുകയാണ്. പലയിടങ്ങളിലും കടൽ കരയിലേക്ക് കയറി. ചോറോട് പഞ്ചായത്തിലെ കുരിയാടി, പള്ളിത്താഴെ, കക്കാട്ട് പള്ളി പ്രദേശങ്ങളിലും രൂക്ഷമായ കടലാക്രമണമാണ്. കുരിയാടി മേഖലയിലെ തീരദേശ റോഡ് കടലാക്രമണത്തിൽ തകർന്നു. കടൽ ഭിത്തി കടന്നെത്തുന്ന തിരമാലകൾ തീരമെടുക്കുന്ന സ്ഥിതിയാണ്.

വടകര മേഖലയിൽ കടലാക്രമണം രൂക്ഷം; സന്ദർശനം നടത്തി കെകെ രമയും കെ മുരളീധരനും

വടകരമേഖലയില്‍ ശക്തമായ രീതിയിലാണ് കടലാക്രമണം. പലയിടത്തും കടല്‍ഭിത്തി തകര്‍ന്നു. താഴെ അങ്ങാടിയില്‍ തണലിന്‍റെ പിന്‍ഭാഗത്തും രൂക്ഷമായ കടലാക്രണം അനുഭവപ്പെടുകയാണ്. ഇടതടവില്ലാതെ കടല്‍ ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ സൂരക്ഷാനടപടികള്‍ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Read More:മഴ കനക്കുന്നു, കടലാക്രമണവും മഴക്കെടുതിയും രൂക്ഷം: കൊവിഡ് ഭീതിയില്‍ ദുരിതാശ്വാസക്യാമ്പുകൾ

കടൽ ക്ഷോഭം നാശം വിതച്ച വടകര മേഖലയിൽ കെ. മുരളീധരന്‍ എംപി, നിയുക്ത എംഎല്‍എ കെ.കെ. രമ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു, വൈസ് ചെയര്‍മാന്‍ പി.കെ. സതീശന്‍ തുടങ്ങിയവര്‍ സന്ദര്‍ശനം നടത്തി. വലിയതോതിലാണ് കടല്‍ കയറിക്കൊണ്ടിരിക്കുന്നതെന്നും ജനങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു. ജനങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ വേണ്ട നടപടിയാണ് നഗരസഭ അധികൃതര്‍ സ്വീകരിക്കുന്നതെന്നും ഇവരെ സൈക്ലോണ്‍ ഷെല്‍ട്ടറിലേക്കും നഗരത്തിലെ സ്‌കൂളുകളിലേക്കും മാറ്റുമെന്നും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെപി ബിന്ദു അറിയിച്ചു.

Last Updated : May 14, 2021, 8:44 PM IST

ABOUT THE AUTHOR

...view details