കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയില്‍ നീര്‍നായ ആക്രമണം രൂക്ഷമെന്ന് പരാതി. ചേന്ദമംഗലൂര്‍, കൊടിയത്തൂര്‍, കാരശേരി ഭാഗത്ത് കുട്ടികളുള്‍പ്പെടെ പത്തോളം പേര്‍ നീര്‍നായയുടെ ആക്രമണത്തിന് ഇരയായെന്നാണ് പരാതിയുള്ളത്. കഴിഞ്ഞ ദിവസം കച്ചേരിക്കടവില്‍ സഹോദരനൊപ്പം കുളിച്ചുകൊണ്ടിരിക്കെ പത്ത് വയസുകാരിയായ കൃഷ്‌ണപ്രിയയുടെ കാലില്‍ നീര്‍നായ കടിച്ചു. കൊടിയത്തൂര്‍ പുത്തന്‍വീട്ടില്‍ കടവില്‍ അലക്കിക്കൊണ്ടിരിക്കെ ചെറുതടത്തില്‍ സോഫിയയെ കാലില്‍ കടിച്ച് വെള്ളിലാഴ്‌ത്താന്‍ ശ്രമിച്ചപ്പോള്‍ രക്ഷിക്കാനിറങ്ങിയ പന്ത്രണ്ട് വയസുകാരനായ മകനേയും നീര്‍നായ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പറയുന്നു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
ഇരുവഞ്ഞിപ്പുഴയില്‍ നീര്‍നായ ആക്രമണം രൂക്ഷമെന്ന് പരാതി - iruvanjipuzha
കുട്ടികളുള്‍പ്പെടെ പത്തോളം പേര്‍ക്ക് നീര്‍നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.
ഇരുവഞ്ഞിപ്പുഴയില്‍ നീര്‍നായ ആക്രമണം രൂക്ഷം
അധികൃതരും പുഴയെ വീണ്ടെടുക്കാന്‍ പരിശ്രമിക്കുന്ന സമൂഹ്യ പ്രവര്‍ത്തകരും ആവര്‍ത്തിച്ചു വരുന്ന ഇത്തരം അപകടങ്ങള്‍ അവഗണിച്ചതിന്‍റെ ഫലമാണിതെന്നാണ് ആക്ഷേപം. നീര്‍നായ ആക്രമണം തുടര്‍ക്കഥയാകുമ്പോള്‍ പുഴയെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂട് വെച്ച് നീർനായയെ പിടിക്കാന്‍ സംവിധാനം ഒരുക്കിയെങ്കിലും പിന്നീട് നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.