കോഴിക്കോട്:രണ്ടു ദിവസമായികോതി കടപ്പുറത്ത് കടൽക്ഷോഭം രൂക്ഷാമായ സാഹചര്യത്തില്‍ പ്രദേശവാസികൾ ഭീതിയില്‍. കടല്‍ഭിത്തി തകർന്നതോടെ വീടിൻ്റെ അകത്തും പുറത്തും വെള്ളം കയറി. നാൽപതിലേറെ വീടുകളാണ് അപകട ഭീഷണിയിലുള്ളത്.
കോതി കടപ്പുറത്ത് കടൽക്ഷോഭം രൂക്ഷം; സുരക്ഷ ഭിത്തി തകർന്നു, വീടുകള്‍ അപകട ഭീഷണിയില്‍ - കോഴിക്കോട് ഇന്നത്തെ വാര്‍ത്ത
കടൽക്ഷോഭത്തെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയതോടെ കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്.
![കോതി കടപ്പുറത്ത് കടൽക്ഷോഭം രൂക്ഷം; സുരക്ഷ ഭിത്തി തകർന്നു, വീടുകള്‍ അപകട ഭീഷണിയില്‍ sea incursion in kozhikode kothi beach കോതി കടപ്പുറത്ത് കടൽക്ഷോഭം രൂക്ഷം കോതി കടപ്പുറത്ത് സുരക്ഷാഭിത്തി തകർന്നു high sea incursion in kothi കോഴിക്കോട് ഇന്നത്തെ വാര്‍ത്ത kozhikode todays news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15832814-thumbnail-3x2-sea.jpg)
കോതി കടപ്പുറത്ത് കടൽക്ഷോഭം രൂക്ഷം; സുരക്ഷാഭിത്തി തകർന്നു, വീടുകള്‍ അപകട ഭീഷണിയില്‍
കോതി കടപ്പുറത്ത് കടൽക്ഷോഭം രൂക്ഷം
റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഡെപ്യൂട്ടി മേയർ കൂടിയായ സ്ഥലം കൗൺസിലർ പ്രദേശം സന്ദർശിച്ചു. എന്നാല്‍, അധികൃതരുടെ സന്ദര്‍ശനം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഓഖി, പ്രളയം എന്നീ ഘട്ടങ്ങളില്‍ പോലും ഉണ്ടാവാത്ത അപകട ഭീഷണിയാണ് കോതി കടപ്പുറത്തിപ്പോള്‍.